HOME
DETAILS
MAL
ഉത്തരാഖണ്ഡില്‍ ബി.ജെ.പി സ്ഥാനാര്‍ഥിക്കു നേരെ ആക്രമണം
backup
February 13 2017 | 07:02 AM
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിച്ചിരിക്കെ ബിജെപി സ്ഥാനാര്‍ഥി മഹേന്ദ്ര ഭട്ടിനു നേരെ ആക്രമണം. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഭട്ടിനെ അജ്ഞാത സംഘം ആക്രമിക്കുകയായിരുന്നു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബദരിനാഥ് മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന സ്ഥാനാര്‍ഥിയാണ് മഹേന്ദ്ര ഭട്ട്.2002ലെ തെരഞ്ഞെടുപ്പില്‍ ചാമോലി ജില്ലയിലെ നന്ദപ്രയാഗില്‍ നിന്നും മത്സരിച്ച് 1,631 വോട്ടിന് ജയിച്ചയാളാണ് മഹേന്ദ്ര ഭട്ട്. ഫെബ്രുവരി 15നാണ് ഉത്തരാഖണ്ഡില്‍ വോട്ടെടുപ്പ് നടക്കുന്നത്. പരസ്യപ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെയാണ് സ്ഥാനാര്‍ഥിക്കു നേരെ ആക്രമണമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."