ഇസ്മായില്‍ ഹനിയ്യ ഭീകരപ്പട്ടികയില്‍; യു.എസ് നീക്കം അപകടകരമെന്ന് ഹമാസ്
ഗസ്സ: ഇസ്മായില്‍ ഹനിയ്യയെ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയ യു.എസ് നടപടിക്കെതിരേ ഹമാസ്. തങ്ങളുടെ നേതാവിനെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് അപകടകരമായ നീക്കമാണെന്ന് ഹമാസ് കുറ്റപ്പെടുത്തി. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് യു.എസ് നടത്തിയത്. ഫലസ്തീനികള്‍ക്ക് അവരുടെ നേതാവിനെ തിരഞ്ഞെടുക്കാനും ഇസ്റാഈല്‍ അധിനിവേശത്തെ തടയാനുള്ള അവകാശത്തെ തകര്‍ക്കുന്ന തീരുമാനമാണ് യു.എസ് സ്വീകരിച്ചിരിക്കുന്നതെന്ന് ഹമാസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
ഫലസ്തീനികള്‍ക്കെതിരേ ഇസ്റാഈല്‍ നടത്തുന്ന അക്രമങ്ങളെ മറയിടാനുള്ള നീക്കമാണിപ്പോഴുണ്ടായിരിക്കുന്നത്. ഇസ്റാഈല്‍ അധിനിവേശത്തെ പിന്തുണക്കുന്ന പക്ഷപാത തീരുമാനമാണിത്. ശത്രുതാപരമായ രാഷ്ട്രീയ പുലര്‍ത്തുന്ന യു.എസ് ഇസ്മായില്‍ ഹനിയ്യക്കെതിരേയുള്ള നീക്കം പുനപ്പരിശോധിക്കണമെന്ന് ഹമാസ് ആവശ്യപ്പെട്ടു.
ഇസ്മായില്‍ ഹനിയ്യയെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയുള്ള യു.എസ് തീരുമാനം ബുധനാഴ്ചയാണ് പുറത്തുവിട്ടത്. ഹമാസിന്റെ സൈനിക വിഭാഗവുമയി ബന്ധമുണ്ടെന്നും സിവിലിയന്മാര്ക്കെതിരേ നടന്ന സായുധ സമരങ്ങളുടെ വക്താവാണെന്നുംആരോപിച്ചാണ് യു.എസ് സ്റ്റേറ്റ് വിഭാഗത്തിന്റെ പ്രഖ്യാപനം. ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ ഹനിയ്യയുടെ ആസ്തികള്‍ മരവിപ്പിക്കും. യാത്രാ വിലക്കും ഏര്‍പ്പെടുത്തും. 1987ല്‍ രൂപീവല്ക്കരണം മുതല്‍ 17 അമേരിക്കന്‍ പൗരന്മാരുടെ മരണത്തിനിടയാക്കിയ വിവധി അക്രമങ്ങള്‍ ഹമാസ് നടത്തിയതായി യു.എസ് കുറ്റപ്പെടുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."