മ്യാന്മറില് റോഹിംഗ്യകളുടെ കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തി
യാങ്കോണ്‍: മ്യാന്മറില് റോഹിംഗ്യകളുടെ കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തി. റാഖൈനിലെ ഗു ദാര്‍ പിന് എന്ന ഗ്രാമത്തില്‍ അഞ്ചോളം കുഴിമാടങ്ങളാണ് കണ്ടെത്തിയത്. വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റ് പ്രസ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം പുറത്തുവിട്ടത്.
കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെയും ദൃക്സാക്ഷികളുടെയും വിവരങ്ങള്‍ ഇവര്‍ പുറത്തുവിട്ടിട്ടുണ്ട്. കൊല്ലപ്പെട്ടവര്‍ക്കെതിരേ നടത്തിയ അക്രമങ്ങളുടെ മെബൈല്‍ ദൃശ്യം അസോസിയേറ്റ് പ്രസിന് ലഭിച്ചു . മ്യാന്മര് സൈന്യത്തിന്റെ നേതൃത്വത്തില്‍ നടത്തിയ അക്രമണത്തില്‍ 400 പേര് കൊല്ലപ്പെട്ടിട്ടുണ്ടാവുമെന്നാണ് കരുതുന്നത്. ഗു ദാര്‍ പിന് ഗ്രാമത്തിലെ ആളുകളെ ഫുട്ബോള്‍ കളിക്കായി വിളിച്ചുകൂട്ടുകയും തുടര്‍ന്ന് സൈന്യം ഇവര്‍ക്കെതിരേ വെടിവയ്ക്കുകയുമായിരുന്നു.
തന്റെ കൂടെയുണ്ടായിരുന്ന ആറു സുഹൃത്തുക്കളെ സൈന്യം നടത്തിയ വെടിവയ്പിന് ശേഷം കണ്ടെത്തിയത് കുഴിമാടങ്ങളിലായിരുന്നുവെന്ന് അക്രമത്തില്‍ നിന്ന് രക്ഷപ്പെട്ട നൂര്‍ കാദിര് പറഞ്ഞു. കൊല്ലപ്പെട്ടവരുടെ ഷോര്‍ട്സ് നോക്കിയാണ് തിരിച്ചറിഞ്ഞതെന്ന് നൂര്‍ കാദിര് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 27ന് ആണ് കൊലപാതകം നടന്നതെന്ന് അക്രമത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ അസോസിയേറ്റ് പ്രസിനോട് പറഞ്ഞു.
വംശഹത്യയുടെ മുഖമുദ്രയെന്ന് യു.എന്‍
സിയൂള്‍: മ്യാന്മറില് റോഹിംഗ്യകള്‍ക്കെതിരേ സൈന്യം നടത്തുന്നത് വംശഹത്യയുടെ മുഖ മുദ്രയെന്ന് മ്യാന്മറിലെ യു.എന്നിന്റെ പ്രത്യേക പ്രതിനിധി യാങ്കീ ലി പറഞ്ഞു.
മ്യന്മറില് നടക്കുന്ന ക്രൂരതകള്‍ വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പറയുന്നതെന്ന് അവര്‍ ദക്ഷിണകൊറിയയിലെ സിയൂളില് പറഞ്ഞു. ബംഗ്ലാദേശിലും ഇതര റോഹിംഗ്യന്‍ അഭയാര്‍ഥി ക്യാംപുകളിലും സന്ദര്‍ശിച്ചു. മ്യാന്മര് സൈന്യം റോഹിംഗ്യകളെ സമ്പൂര്‍ണമായി തകര്ത്തിരിക്കുകായാണെന്ന് യാങ് ലീ മാധ്യമങ്ങളോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."