എം.എല്‍.എമാര്‍ തടവിലല്ലെന്ന് പൊലിസ് കോടതിയില്‍; ഹരജിയില്‍ വാദം പൂര്‍ത്തിയായി
ചെന്നൈ: അണ്ണാ ഡി.എം.കെ എം.എല്‍.എമാരെ തടവിലാക്കിയിരിക്കുകയാണെന്ന ഹരജിയില്‍ വാദം പൂര്‍ത്തിയായി. ശശികല പക്ഷം എം.എല്‍.എമാരെ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന ആരോപണം തള്ളി പൊലിസ് മദ്രാസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്കി.
കൂവത്തൂരിലെ റിസോര്‍ട്ടില്‍ കഴിയുന്ന എംഎല്‍എമാരെ കണ്ടശേഷമാണ് പൊലിസ് റിപ്പോര്‍ട്ട തയ്യാറാക്കിയത്. ആരും പരാതി പറഞ്ഞില്ലെന്നും പൊലിസ് അറിയിച്ചു. എംഎല്‍എമാരെ എപ്പോള്‍ വേണമെങ്കിലും കോടതിയില്‍ ഹാജരാക്കാമെന്ന് അഭിഭാഷകനും കോടതിയെ അറിയിച്ചു.
വാദം പൂര്‍ത്തിയായതിനെ തുടര്‍ന്ന് കേസില്‍ വിധി പറയാന്‍ വേണ്ടി മാറ്റിവെച്ചു.
അതിനിടെ, ശശികലയെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എഐഎഡിഎംകെ സുപ്രിംകോടതിയില്‍ പൊതുതാല്പര്യ ഹരജി നല്കി. ശശികലയെ 24 മണിക്കൂറിനുള്ളില്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കാന്‍ ഗവര്‍ണറോട് ആവശ്യപ്പെടണമെന്നാണ് ഹരജിയില്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."