സ്ത്രീസുരക്ഷയ്ക്കായി 50 കോടി; കുടുംബശ്രീയ്ക്ക് 200 കോടി
തിരുവനന്തപുരം: സ്ത്രീസുരക്ഷയ്ക്കായി 50 കോടി വകയിരുത്തിയതായി ധനമന്ത്രി ഡോ. തോമസ് ഐസക്. ബജറ്റിന്റെ 13.6 ശതമാനം സ്ത്രീ കേന്ദ്രീകൃത പദ്ധതികള്‍ക്കാണെന്നും തോമസ് ഐസക് പറഞ്ഞു.
സ്ത്രീകള്‍ക്കായുള്ള പദ്ധതികള്‍ക്കായി 1267 കോടിയാണ് അനുവദിച്ചിട്ടുള്ളത്. ലിംഗനീതി യാഥാര്‍ഥ്യമാക്കുന്നതിനായി വിവിധ വിഭാഗങ്ങളെ ഉള്‍പ്പെടുത്തി വലിയ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതി ആവിഷ്‌കരിക്കും.
അവിവാഹിതരായ അമ്മമാര്‍ക്കുള്ള ധനസഹായം ഇരട്ടിയാക്കി - 2000 രൂപ. സ്ത്രീകള്‍ക്കു വേണ്ടി നാല് കോടി രൂപയുടെ ഷി ലോഡ്ജ് പദ്ധതിയും അനുവദിച്ചു.
അതിക്രമങ്ങളെ അതിജീവിക്കുന്ന സ്ത്രീകള്‍ക്കായി മൂന്നു കോടി രൂപ. എറണാകുളത്ത് ഷീ ലോഡ്ജ് സ്ഥാപിക്കും.
നിര്‍ഭയവീടുകള്‍ക്ക് അഞ്ച് കോടി. എല്ലാ ജില്ലകളിലും വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലുകള്‍ക്ക് 25 കോടിയും അനുവദിച്ചു.
വിവാഹധനസഹായം 10,000 രൂപയില്‍ നിന്ന് 40,000 രൂപയാക്കി.
വഴിയോരങ്ങള്‍, മാര്‍ക്കറ്റുകള്‍ തുടങ്ങിയ ഇടങ്ങളിലും പോലീസ് സ്‌റ്റേഷന്‍ അടക്കമുള്ള പൊതു സ്ഥാപനങ്ങളിലും സ്ത്രീകള്‍ക്കുള്ള ടോയ്‌ലറ്റുകള്‍ സ്ഥാപിക്കും.
കുടുംബശ്രീയ്ക്ക് പുതിയ 20 ഇന പരിപാടിക്കായി 200 കോടി വകയിരുത്തി. സ്ത്രീ ശാക്തീകരണത്തിനായി കുടുംബശ്രീയ്ക്ക് പരിശീലന കേന്ദ്രം സ്ഥാപിക്കുന്നതിന് 5 കോടി രൂപ നീക്കിവെച്ചു. ഭിന്നലിംഗക്കാരുടെ ഉന്നമനത്തിനായി 10 കോടി രൂപ വകയിരുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."