സാമൂഹിക ക്ഷേമ പെന്‍ഷന്‍ ലഭിക്കുന്നവരുടെ പട്ടികയില്‍ നിന്നും അനര്‍ഹരെ ഒഴിവാക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമപെന്‍ഷനുകള്‍ വാങ്ങുന്നവരില്‍ അനര്‍ഹര്‍ കടന്നുകൂടിയിട്ടുണ്ടെന്നും അത്തരക്കാരെ ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. മാനദണ്ഡങ്ങള്‍ കണക്കിലെടുത്ത് പുറത്താകുന്നവര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കും.
1200 ചതുരശ്ര അടി വീടുള്ളവര്‍, ആദായ നികുതി കൊടുക്കുന്നവര്‍, ഒപ്പമുള്ളവര്‍, രണ്ട് ഏക്കര്‍ ഭൂമിയുള്ളവര്‍ തുടങ്ങിയവര്‍ക്ക് ഇനി സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ ഇല്ല.
ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനമുള്ളവരെ കണ്ടെത്തി ഒഴിവാക്കും. ആദായനികുതി നല്‍കുന്നവര്‍ക്കൊപ്പം താമസിക്കുന്നവര്‍ക്ക് ക്ഷേമപെന്‍ഷന്‍ നല്‍കില്ല.
അനര്‍ഹരെ കണ്ടെത്താന്‍ മാര്‍ച്ച് മാസത്തിന് ശേഷം സര്‍വേ നടത്തും. ഇതിനോടകം തന്നെ അനര്‍ഹര്‍ സ്വയം ഒഴിവാകണം. പുതിയ സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ അനര്‍ഹരെ ഒഴിവാക്കി പെന്‍ഷന് യോഗ്യതയുള്ളവരുടെ പുതിയ പട്ടിക പുറത്തിറക്കും. അര്‍ഹതയില്ലാത്തവര്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങിയാല്‍ തിരിച്ചടക്കേണ്ടി വരുമെന്നും ധനമന്ത്രി മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."