സഊദിയില്‍ റെസ്റ്റോറന്റുകളിലേക്കും സ്വദേശി വനിതകള്‍
റിയാദ്: സഊദിയില്‍ റെസ്റോറന്റുകളില്‍ സ്വദേശി വനിതകളെ റിക്രൂട്ട് ചെയ്തു നിയമിക്കാന്‍ നീക്കം തുടങ്ങി. റിയാദ് അമീറിന്റെ പത്നി നൂറ ബിന്ത് മുഹമ്മദ് രാജകുമാരിയുടെ നേതൃത്വത്തിലാണ് പുതിയ പദ്ധതികള്‍ നടപ്പിലാക്കുന്നതെന്ന് അല്‍ മദീന പത്രം റിപ്പോര്‍ട്ട് ചെയ്തു. പരീക്ഷണാടിസ്ഥാനത്തില്‍ പതിനാറു റെസ്റ്റോറന്റുകളിലേക്കായി വനിതകളെ റിക്രൂട്ട് ചെയ്യുമെന്ന് ഇതിനായി പ്രത്യേകം നിയോഗിച്ച സമിതിയുടെ നേതൃസ്ഥാനം വഹിക്കുന്ന ഹുദ അല്‍ ജിറയിസി പറഞ്ഞു. റസ്റ്റോറന്റ് ഉടമകളുമായി ചേര്‍ന്ന് പ്രത്യേകം വര്‍ക്ക്ഷോപ്പുകള്‍ സംഘടിപ്പിക്കുമെന്നും അതിനനുസരിച്ച രീതിയിലയായിരിക്കും സ്ത്രീകളെ റിക്രൂട്ട് ചെയ്യുകയെന്നനും ഇവര്‍ പറഞ്ഞു.
നിലവില്‍ രാജ്യത്തെ വനിത തൊഴില്ലായ്മ നിരക്ക് 33 ശതമാനമാണെന്നാണ് കണക്കുകള്‍. രാജ്യത്തെ തൊഴില്‍ മാര്‍ക്കറ്റില്‍ സ്ത്രീ സാന്നിധ്യം 20 ശതാമാനമാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. സഊദി വിഷന്‍ 2030 പ്രകാരം 2030 ഓടെ തൊഴില്‍ മാര്‍ക്കറ്റില്‍ സ്ത്രീകളുടെ സാന്നിധ്യം 30 ശതമാനമാക്കി ഉയര്‍ത്താനാണ് അധികൃതരുടെ ശ്രമം. ക്വിക് സര്‍വ്വീസ് റെസ്റ്റോറന്റ് ഇനത്തില്‍ മേഖലയിലെ ഏറ്റവും വലിയ മാര്‍ക്കറ്റുകളില്‍ ഒന്നാണ് സഊദി അറേബ്യ. 2015 ലെ കണക്കുകള്‍ പ്രകാരം 5.1 ബില്യണ്‍ ഡോളര്‍ ഇടപാടുകളാണ് ഈ മേഖലയില്‍ സഊദിയില്‍ നടന്നത്. ജി സി സി ഭക്ഷ്യ വിതരണ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം ജി സി സി ഷെയര്‍ മാര്‍ക്കറ്റിന്റെ 43.8 ശതമാനം വരുമിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."