HOME
DETAILS

ഫ്രാന്‍സില്‍ നിന്നു മക്കയിലേക്ക് 17 രാജ്യങ്ങള്‍ താണ്ടി കാല്‍ നടയായി യുവാവ് ഉംറ തീര്‍ത്ഥാടനത്തിന്

  
backup
February 13 2017 | 17:02 PM

%e0%b4%ab%e0%b5%8d%e0%b4%b0%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%ae%e0%b4%95%e0%b5%8d%e0%b4%95

റിയാദ്: ഫ്രാന്‍സില്‍ നിന്ന് ആയിരക്കണക്കിന് കിലോമീറ്ററുകള്‍ താണ്ടി ഉംറക്ക് വേണ്ടി പുറപ്പെട്ട യുവാവ് ഇനി മക്കയിലെത്താന്‍ ഏതാനും ദിവസങ്ങള്‍ മാത്രം. ഇത് വരെ 17 രാഷ്ട്രങ്ങളിലൂടെ നടന്ന് റിയാദിലെത്തിയപ്പോഴേക്കും നടന്നത് 7250 കിലോമീറ്റര്‍.

സ്പാനിഷ് പൗരത്വമുള്ള അള്‍ജീരിയന്‍ വംശജനായ ഇസ്ഹാഖ് ഹസനാണ് മക്കയെ ലക്ഷ്യമാക്കി ഒരു ഉന്തുവണ്ടിയുമായി കാല്‍ നട യാത്ര നടത്തുന്നത്. സഞ്ചാര സമയം സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെയാണു. ശേഷം എത്തുന്ന സ്ഥലത്ത് വിശ്രമം. ഉറങ്ങാനുള്ള ടെന്റും ഭക്ഷണവും മറ്റു സാമഗ്രികളുമെല്ലാം ഉന്തു വണ്ടിയില്‍ സജ്ജമാണ്.

സഊദിയിലെത്തിയ ഇസ്ഹാഖ് ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് മക്കയിലേക്കെത്തുമെന്നാണു പ്രതീക്ഷ. സഊദിയിലെത്തിയ തന്നെ നിരവധി സ്വദേശികള്‍ സത്ക്കരിക്കുകയും സ്വീകരണം നല്‍കുകയും ചെയ്‌തെന്ന് ഇസ്ഹാഖ് പറയുന്നു. അഞ്ചു മാസവും അഞ്ചു ദിവസവും കൊണ്ടാണ് അദ്ദേഹം റിയാദില്‍ എത്തിച്ചേര്‍ന്നത്.

unnamed-3

 

നിരവധി രാജ്യങ്ങള്‍ മുറിച്ചു കടന്ന ഇദ്ദേഹം വിവിധ രാജ്യങ്ങളിലെ കുന്നുകളും മലകളും താണ്ടി നിരവധി പ്രതിസന്ധികള്‍ തരണം ചെയ്താണ് ഇതുവരെ എത്തപ്പെട്ടത്. ഈ മാസം തന്നെ മക്കയില്‍ എത്തി ചേരുമെന്ന പ്രതീക്ഷിയിലാണിയാള്‍. ഫ്രാന്‍സില്‍ നിന്നും ആരംഭിച്ച യാത്ര 12 ദിവസം കൊണ്ട് ജര്‍മനിയിലെത്തി.പിന്നെ ഓസ്ട്രിയ , സ്ലോവേനിയ, ക്രൊയെറ്റിയ, ബോസ്‌നിയ , മോണ്‍ടോ ആഫ്രിക്ക, സെര്‍ബിയ, കൊസോവോ, മാക് ഡോണിയ, ബ്ലോ ഡാരിയ , ഗ്രീസ്, തുര്‍ക്കി, ഇറാന്‍, ഇറാഖ്, കുവൈത് എന്നീ രാജ്യങ്ങള്‍ താണ്ടിയാണ് ഇയാള്‍ സഊദിയില്‍ പ്രവേശിച്ചത്.

തുര്‍ക്കിയില്‍ നിന്നുള്ള യാത്രയായിരുന്നു അതി കഠിനമെന്നു ഇസ്ഹാഖ് പറഞ്ഞു. കനത്ത കാറ്റും മോശം കാലാവസ്ഥയും മൂലം ഇവിടെ യാത്രക്ക് പ്രതിബന്ധം നേരിട്ടു. നിരവധി രാജ്യങ്ങള്‍ മുറിച്ചു കടന്ന ഇദ്ദേഹം നിരവധി പ്രതിസന്ധികള്‍ തരണം ചെയ്താണ് ഇതുവരെ എത്തപ്പെട്ടത്. വിവിധ കുന്നുകളും മലകളും താണ്ടിയതാണ് ഏറ്റവും വലിയ വെല്ലുവിളിയായിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

നേരത്തെയും ഫ്രാന്‍സിലെ പാരീസില്‍ നിന്നും മക്കയിലേക്ക് നടന്ന യുവാവും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഹജ്ജിനായി ചൈനയില്‍ നിന്നും സൈക്കിളിലെത്തിയ യുവാവും വാര്‍ത്തയായിരുന്നു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  3 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  3 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  4 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  5 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  5 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  5 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  5 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  5 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  6 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  6 hours ago