കേരള സര്‍വകലാശാല
പരീക്ഷ മാറ്റി
ഫെബ്രുവരി 15-ന് നടത്താനിരുന്ന എം.എ സംസ്‌കൃതം ജനറല്‍ & സ്‌പെഷ്യല്‍ പരീക്ഷ ഫെബ്രുവരി 17-ന് നടത്തും. പരീക്ഷാകേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.
ബി.എസ്‌സി ഫലം
ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.എസ്‌സി ബോട്ടണി & ബയോടെക്‌നോളജി(247), ബയോകെമിസ്ട്രി & ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി(248), ബയോടെക്‌നോളജി (മള്‍ട്ടി മേജര്‍-350) -റഗുലര്‍, സപ്ലിമെന്ററി, 2013-ന് മുന്‍പുള്ള അഡ്മിഷന്‍ പരീക്ഷകളുടെ ഫലം വെബ്‌സൈറ്റില്‍ ലഭിക്കും.
ബി.സി.എ ഫലം
ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.സി.എ(2010 സ്‌കീം - സപ്ലിമെന്ററി) പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭിക്കും. പുനര്‍മൂല്യനിര്‍ണയത്തിന് ഓണ്‍ലൈനായി ഫെബ്രുവരി 25 വരെ അപേക്ഷിക്കാം.
ബി.ടെക്. സൂക്ഷ്മപരിശോധന 2016 ജൂണില്‍ നടത്തിയ ഏഴാം സെമസ്റ്റര്‍ ബി.ടെക് (2008 - സ്‌കീം) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് ഓണ്‍ലൈനായി അപേക്ഷിച്ചവര്‍ ഹാള്‍ടിക്കറ്റും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയുമായി ഫെബ്രുവരി 14 മുതല്‍ 21 വരെയുള്ള പ്രവൃത്തി ദിനങ്ങളില്‍ വൈകുന്നേരം മൂന്നുമണി മുതല്‍ അഞ്ച് വരെയുള്ള സമയങ്ങളില്‍ ബി.ടെക് റീ വാല്യുവേഷന്‍ സെക്ഷനില്‍ ഹാജരാകണം.
ബി.ബി.എ പരീക്ഷ
വിദൂര വിദ്യാഭ്യാസ വിഭാഗം മാര്‍ച്ച് 27-ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റര്‍ ബി.ബി.എ (2014 അഡ്മിഷന്‍ & 2013 അഡ്മിഷന്‍ - സപ്ലിമെന്ററി) പരീക്ഷയ്ക്ക് പിഴ കൂടാതെ മാര്‍ച്ച് ആറ് (50 രൂപ പിഴയോടെ മാര്‍ച്ച് എട്ട്, 250 രൂപ പിഴയോടെ മാര്‍ച്ച് 10) വരെ അപേക്ഷിക്കാം. പരീക്ഷാഫീസിന് പുറമെ സി.വി. ക്യാംപ് ഫീസായി 200 രൂപ അടയ്ക്കണം.
പി.ജി.ഡി.കെ.എം:
സീറ്റൊഴിവ്
കാര്യവട്ടം ഫ്യൂച്ചേഴ്‌സ് സ്റ്റഡീസ് പഠനവകുപ്പ് നടത്തുന്ന പി.ജി ഡിപ്ലോമ ഇന്‍ നോളജ് മാനേജ്‌മെന്റ് (പി.ജി.ഡി.കെ.എം- 2016-17) കോഴ്‌സിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ അനുബന്ധ രേഖകളുമായി ഫെബ്രുവരി 17 രാവിലെ 11 മണിയ്ക്ക് കാര്യവട്ടം ഫ്യൂച്ചേഴ്‌സ് സ്റ്റഡീസ് പഠനവകുപ്പില്‍ ഹാജരാകണം. വിശദവിവരങ്ങള്‍ വെബ്‌സെറ്റില്‍ ലഭിക്കും. ഫോണ്‍:0471-2305321, 9446403562
ടെക്‌നീഷ്യന്‍:
അപേക്ഷ ക്ഷണിച്ചു
കാര്യവട്ടം എസ്.ഐ.സി.സി-യില്‍ കരാറടിസ്ഥാനത്തില്‍ ടെക്‌നീഷ്യന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത, പ്രവൃത്തി പരിചയം, വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഫെബ്രുവരി 15 വൈകുന്നേരം 5.15 വരെ
ബി.ടെക് പരീക്ഷാ
കേന്ദ്രങ്ങള്‍
2016 നവംബറില്‍ നടത്തിയ എട്ടാം സെമസ്റ്റര്‍ ബി.ടെക് (2008 - സ്‌കീം) പരീക്ഷയുടെ അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് ആന്റ് ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിംഗ് ബ്രാഞ്ചിന്റെ ലാബ് പരീക്ഷ ഫെബ്രുവരി 15-ന് പൂജപ്പുര എല്‍.ബി.എസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വിമനില്‍ നടത്തും. മറിയന്‍ എന്‍ജിനീയറിംഗ് കോളജിലെ മേല്‍പറഞ്ഞ ബ്രാഞ്ചിലെ വിദ്യാര്‍ഥികള്‍ക്കും കേന്ദ്രം പൂജപ്പുര എല്‍.ബി.എസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വിമന്‍ തന്നെയാണ്.
എം.എഡ് വൈവ
ഒക്‌ടോബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എഡ് പരീക്ഷയുടെ വൈവ ഫെബ്രുവരി 20-ന് ആരംഭിക്കുന്നു. ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.
ബി.ടെക് പരീക്ഷ
നാലും രണ്ടും സെമസ്റ്റര്‍ ബി.ടെക് (2008 സ്‌കീം - പാര്‍ട്ട് ടൈം റീസ്ട്രക്‌ചേര്‍ഡ് സപ്ലിമെന്ററി) പരീക്ഷയ്ക്ക് ഓണ്‍ ലൈനായ് രജിസ്റ്റര്‍ ചെയ്യാം.
പിഴകൂടാതെ ഫെബ്രുവരി 18 (50 രൂപ പിഴയോടെ 20, 250 രൂപ പിഴയോടെ ഫെബ്രുവരി 21) വരെ അപേക്ഷിക്കാം. 2010, 2011 അഡ്മിഷന്‍ വിദ്യാര്‍ഥികള്‍ സര്‍വകലാശാലയില്‍ നേരിട്ട് അപേക്ഷിക്കണം. വിവരങ്ങള്‍ വെബ്‌സെറ്റില്‍ ലഭിക്കും.
ബി.എ വൈവ പരീക്ഷ
2016 നവംബറില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബി.എ ജേര്‍ണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് വീഡിയോ പ്രൊഡക്ഷന്‍ പരീക്ഷയുടെ വൈവ പരീക്ഷ ഫെബ്രുവരി 16-ന് കൊല്ലം എസ്.എന്‍ കോളജിലും ഫെബ്രുവരി 17-ന് തോക്കല്‍ എ.ജെ കോളജിലും നടത്തും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍ ലഭിക്കും. ആലപ്പുഴ എസ്.ഡി.വി കോളജിലേയും പാങ്ങോട് പല്‍പു കോളജിലേയും വിദ്യാര്‍ഥികള്‍ യഥാക്രമം കൊല്ലം എസ്.എന്‍ കോളജിലും തോന്നക്കല്‍ എ.ജെ കോളജിലും പരീക്ഷയ്ക്ക് ഹാജരാകണം.
ബി.ആര്‍ക് ഫലം
ഏപ്രിലില്‍ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.ആര്‍ക് സപ്ലിമെന്ററി (2008 സ്‌കീം) പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭിക്കും.
എല്‍.എല്‍.എം ഫലം
ജൂണില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.എം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഫെബ്രുവരി 28 വരെ അപേക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."