HOME
DETAILS
MAL
കൂട്ടിലങ്ങാടി ജംഗ്ഷനിലെ സീബ്രാലൈനുകള്‍ കാണാനില്ല!
backup
May 29 2016 | 22:05 PM
കൂട്ടിലങ്ങാടി: സീബ്രാവരകള്‍ പൂര്‍ണമായും മാഞ്ഞു. കോഴിക്കോട് - പാലക്കാട് ദേശീയ പാതയിലെ തിരക്കേറിയ കൂട്ടിലങ്ങാടി ടൗണിലാണു സീബ്രാവരകള്‍ പൂര്‍ണമായും മാഞ്ഞത്. ഇക്കാരണത്താല്‍ അപകടം പതിവാകുകയാണ്. ഡ്രൈവര്‍മാര്‍ക്കു സീബ്രാലൈനുകള്‍ ദൃശ്യമാവാത്തതാണ് അപകടം ക്ഷണിച്ചു വരുത്തുന്നത്. ദിവസങ്ങള്‍ക്കു മുമ്പ് ഈ ഭാഗത്തു കൂടി റോഡ് മുറിച്ചു കടന്ന ഹൈസ്‌കൂള്‍ വിദ്യാര്‍ഥിക്ക് കാര്‍ ഇടിച്ച് ഗുരുതര പരുക്കേറ്റിരുന്നു. നേരത്തെയും അപകടങ്ങളുണ്ടായിട്ടുണ്ട്. സീബ്രാ ലൈന്‍ ദൃശ്യമാകാത്തതിനാല്‍ ഡ്രൈവര്‍മാര്‍ റോഡ് മുറിച്ചു കടക്കുന്നവരോടു കയര്‍ക്കുന്നതും പതിവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."