സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ പ്രൊബേഷനറി ഓഫിസര്‍ തസ്തികയില്‍ 2,313 ഒഴിവുകള്‍
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ പ്രൊബേഷനറി ഓഫിസര്‍ തസ്തികയിലെ 2,313 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.സി (347), എസ്.ടി (350), ഒ.ബി.സി (606), ജനറല്‍ (1,010) എന്നിങ്ങനെയാണ് ഒഴിവുകള്‍. ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.
ജൂലൈ ഒന്നിനുമുന്‍പു കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്കും അവസരമുണ്ട്. അപേക്ഷകരുടെ പ്രായം 21നും 30നുമിടയിലായിരിക്കണം. ഏപ്രില്‍ ഒന്ന് അടിസ്ഥാനത്തിലാണ് പ്രായം കണക്കാക്കുക.
ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി, എസ്.ടി വിഭാഗത്തിന് അഞ്ചു വര്‍ഷവും ഒ.ബി.സിക്ക് മൂന്നു വര്‍ഷവും ഭിന്നശേഷിക്കാര്‍ (എസ്.സി, എസ്.ടി 15, ഒ.ബി.സി 13, ജനറല്‍ 10) വര്‍ഷവും ഇളവ് ലഭിക്കും.
പ്രിലിമിനറി, മെയിന്‍ പരീക്ഷക്കും ഗ്രൂപ്പ് ചര്‍ച്ചക്കും ശേഷമായിരിക്കും തെരഞ്ഞെടുപ്പ്. ആലപ്പുഴ, കണ്ണൂര്‍, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും. ഓണ്‍ലൈന്‍ ടെസ്റ്റാണ് നടത്തുക.
. കൂടുതല്‍ വിവരങ്ങള്‍ക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
അപേക്ഷിക്കാവുന്ന അവസാന തിയതി:
മാര്‍ച്ച് 06
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."