കരസേനാ റിക്രൂട്ട്‌മെന്റ് റാലി കൊല്ലത്ത്; രജിസ്‌ട്രേഷന്‍ തുടങ്ങി
കേരളത്തിലെ ഏഴു തെക്കന്‍ ജില്ലകളിലെ യുവാക്കള്‍ക്കായി തിരുവനന്തപുരം ആര്‍മി റിക്രൂട്ടിങ് ഓഫിസ് ഏപ്രില്‍ 11 മുതല്‍ 21 വരെ കൊല്ലം ലാല്‍ ബഹാദൂര്‍ ശാസ്ത്രി സ്‌റ്റേഡിയത്തില്‍ റിക്രൂട്ട്‌മെന്റ് റാലി നടത്തും. എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലുള്ളവര്‍ക്കുവേണ്ടി സോള്‍ജ്യര്‍ ജനറല്‍ ഡ്യൂട്ടി, സോള്‍ജ്യര്‍ ടെക്‌നിക്കല്‍, സോള്‍ജ്യര്‍ ക്ലര്‍ക്ക്, സ്‌റ്റോര്‍ കീപ്പര്‍ ടെക്‌നിക്കല്‍, സോള്‍ജ്യര്‍ നഴ്‌സിങ് അസിസ്റ്റന്റ്, സോള്‍ജ്യര്‍ ട്രേഡ്‌സ്‌മെന്‍ എന്നീ വിഭാഗങ്ങളിലേക്കാണ് റാലി നടത്തുന്നത്.
റാലിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള യുവാക്കള്‍ക്കു മാര്‍ച്ച് 26 വരെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യാം. ഉദ്യോഗാര്‍ഥികള്‍ക്ക് ഇ മെയില്‍ വിലാസവും മൊബൈല്‍ നമ്പറും ഉണ്ടായിരിക്കണം.
വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക. നേരത്തേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ പഴയ ലോഗിന്‍ ഐഡിയും പാസ്‌വേര്‍ഡും ഉപയോഗിക്കാം. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുമ്പോള്‍ ഉദ്യോഗാര്‍ഥികള്‍ക്കു സ്ഥിരീകരണം ലഭിക്കും. ഏപ്രില്‍ നാലിനു ശേഷം ലോഗിന്‍ ചെയ്ത് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യണം. അതിന്റെ പകര്‍പ്പ് തെരഞ്ഞെടുപ്പ് റാലിയില്‍ ഹാജരാക്കണം.
രജിസ്‌ട്രേഷന്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ക്ക് 04712351762 എന്ന നമ്പറിലോ തിരുവനന്തപുരം ആര്‍മി റിക്രൂട്ടിങ് ഓഫിസിലോ വിളിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.joinindianarmy.nic.in
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."