മെഡിക്കല്‍ കോളജുകളില്‍ കാന്‍സര്‍ ചികിത്സാ വിഭാഗം; മലബാര്‍ കാന്‍സര്‍ സെന്റര്‍ ആര്‍.സി.സി നിലവാരത്തിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളജുകളിലും കാന്‍സര്‍ ചികിത്സാ വിഭാഗം തുടങ്ങുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. മലബാര്‍ കാന്‍സര്‍ സെന്ററിനെ ആര്‍.സി.സി നിലവാരത്തിലേക്ക് ഉയര്‍ത്തും.
Also Read: കേരള ബജറ്റ് ഒറ്റനോട്ടത്തില്‍
കൊച്ചിയില്‍ ആര്‍.സി.സി നിലവാരത്തിലുള്ള പുതിയൊരു കാന്‍സര്‍ സെന്റര്‍ ആരംഭിക്കും. ഇതോടെ സംസ്ഥാനത്തെ 80 ശതമാനം കാന്‍സര്‍ രോഗികള്‍ക്കും ചികിത്സ
നല്‍കാനുള്ള പ്രാപ്തി പൊതുമേഖലയ്ക്കുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ ജില്ലാ ആശുപത്രികളിലും കാത്ത്‌ലാബ്, ഒാപറേഷന്‍ തുടങ്ങിയ സൗകര്യങ്ങളോടുകൂടിയ കാര്‍ഡിയോജി വകുപ്പുകള്‍ ആരംഭിക്കും.
എല്ലാ ജനറല്‍ ആശുപത്രികളിലും എമര്‍ജന്‍സി മെഡിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റുകളും താലൂക്ക് ആശുപത്രികളില്‍ ട്രോമാ കെയര്‍ സെന്ററുകളും ആരംഭിക്കും. എല്ലാ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റുകള്‍ ആയിക്കഴിഞ്ഞു. സാധാരണക്കാര്‍ക്ക് ജീവിതശൈലി രോഗങ്ങള്‍ക്കടക്കം ഗുണമേന്‍മയുള്ള ചികിത്സ താങ്ങാവുന്ന ചെലവില്‍ ഉറപ്പുവരുത്താനാണ് ആശുപത്രി സൗകര്യവിപുലീകരണം ലക്ഷ്യമിടുന്നതെന്നും ധനമന്ത്രി പറഞ്ഞു.
ആര്‍.എസ്.ബി.വൈ പദ്ധതിയില്‍ ആനുകൂല്യമുള്ള മുഴുവന്‍ കുടുംബങ്ങള്‍ളേയും പുതിയ ദേശീയ സ്‌കീമില്‍ ഉള്‍പ്പെടും. ആവശ്യമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കും. നിലവിലുള്ള ആര്‍.എസ്.ബി.വൈ സ്‌കീമില്‍നിന്നു അര്‍ഹതയുള്ള ആരെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ അവരെയും ഉള്‍ക്കൊള്ളിക്കും.
ഇടത്തരക്കാര്‍ക്കും മറ്റുള്ളവര്‍ക്കും സ്വന്തം നിലയില്‍ മുഴുവന്‍ പ്രീമിയവും അടച്ച് പദ്ധതിയില്‍ ചേരുന്നതിനെ പ്രോത്സാഹിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."