വി.ടി സ്മാരക അവാര്‍ഡ് സമര്‍പിച്ചു
ആനക്കര: ഈ വര്‍ഷത്തെ വി.ടി. സ്മാരക അവാര്‍ഡ് ടി. പദ്മനാഭന് മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ.ജയകുമാര്‍ സമര്‍പിച്ചു. എല്ലാത്തിനെയും പണത്തിന്റെ അളവുകോലില്‍ കാണുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന് ടി. പത്മനാഭന്‍ പറഞ്ഞു. തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ സന്ദര്‍ഭങ്ങളില്‍ ഒന്ന് ആണ് വിടിയുമായി ഉളള ബന്ധം.മലയാളത്തിലെ ഏറ്റവുംമഹത്തായ രണ്ട് ആത്മകഥ തിരഞ്ഞെടുത്താല്‍ അതിലൊന്ന് ആണ് കണ്ണീരും കിനാവും. വാനപ്രസ്ഥത്തെക്കാള്‍ പുലിമുരുകന് സ്ഥാനമുളള ഈ കെട്ട കാലത്ത് ജീവിക്കുന്ന നമുക്ക് അത് തിരിച്ചറിയാന്‍കഴിയുമോയെന്ന് സംശയമാണ് എന്നും അദ്ദേഹം പറഞ്ഞു.
കാവ്യാഗോപിനാഥ് പദ്മനാഭന്റെ കഥകള്‍ സദസിന് പരിചയപ്പെടുത്തി. ഗൗതം സൂര്യസാനു ഇന്ദു. വിടി സ്‌നേഹ എന്നിവരുടെ കാവ്യാഞ്ജലിയോടെ ആണ് പരിപാടി ആരംഭിച്ചത്. ടി.എം. നാരായണന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിക്ക് ഇ.എം. വാസുദേവന്‍ സ്വാഗതവും എം.കെ കൃഷ്ണന്‍ നന്ദിയും പറഞ്ഞു. പുരസ്‌കാര സമര്‍പണത്തിന് ശേഷം പെരിങ്ങോട് ഹൈസ്‌കൂളിലെ യു.പി വിദ്യാര്‍ഥികളുടെ തളിരുകള്‍ എന്ന നാടകവും വട്ടേനാട് ഗവ.ഹൈസ്‌കൂളിലെ വിദ്യാര്‍ഥികളുടെ കാകപക്ഷം എന്ന നാടകവും അരങ്ങേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."