കരിപ്പൂരിലെ ഹജ്ജ് എംബാര്‍ക്കേഷന്‍; കേരള ഹജ്ജ് കമ്മിറ്റി അടിയന്തരമായി ഇടപെടുമെന്ന് ചെയര്‍മാന്‍
കോഴിക്കോട്. താല്‍ക്കാലികമായി നിര്‍ത്തിവച്ച ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് കോഴിക്കോട്ട് പുനഃസ്ഥാപിക്കാന്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിയോടും കേന്ദ്ര ഗവണ്‍മെന്റിനോടും കേരള ഹജ്ജ് കമ്മിറ്റി ആവശ്യപ്പെടുമെന്നും ഈ ആവശ്യം നേടിയെടുക്കാനുള്ള ഏത് സമരപരിപാടിയിലും ഹജ്ജ് കമ്മിറ്റിയുടെ പിന്തുണ ഉണ്ടാവുമെന്നും കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി.
മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന സമരസംഗമത്തിന്റെ ഭാഗമായി മലബാര്‍ ഡെവലപ്‌മെന്റ് ഫോറം പ്രധാനമന്ത്രിക്കും വ്യോമയാന വകുപ്പ് മന്ത്രിക്കും അയക്കുന്ന പത്തുലക്ഷം ഇ മെയില്‍ കാംപയിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2015 മെയ് ഒന്നുമുതല്‍ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റണ്‍വേ റീ കാര്‍പ്പറ്റിങ് ആവശ്യത്തിന്നു വേണ്ടി താല്‍ക്കാലികമായാണ് എംബാര്‍ക്കേഷന്‍ പോയിന്റ് നെടുമ്പാശേരിക്കു മാറ്റുന്നത്. എന്നാല്‍ ഈ വര്‍ഷം മാര്‍ച്ച് മാസം മുതല്‍ കോഴിക്കോട് വിമാനത്താവളം ആധുനിക സൗകര്യത്തോടെ 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമാകുകയാണ്. ഈ സാഹചര്യത്തിലും ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് ആക്കാതെ കരിപ്പൂരിനെ അവഗണിക്കുന്നതിന്ന് യാതൊരു ന്യായീകരണവുമില്ല.
ആയിരക്കണക്കിന് വരുന്ന മലബാറിലെ ഹാജിമാരുടെ പരിശുദ്ധ ഹജ്ജ് യാത്രാ സൗകര്യത്തിന്നുവേണ്ടി എംബാര്‍ക്കേഷന്‍ പോയിന്റ് കോഴിക്കോട്ട് പുനരാരംഭിക്കേണ്ടതുണ്ട്. ഈ വിഷയത്തില്‍ കേരള ഹജ്ജ് കമ്മിറ്റി അടിയന്തിര പ്രാധാന്യത്തോടെ സജീവമായ ഇടപെടല്‍ നടത്തുമെന്ന് അദ്ദേഹം മലബാര്‍ ഡെവലപ്‌മെന്റ് ഫോറത്തിന്ന് ഉറപ്പു നല്‍കി.
സി.പി കുഞ്ഞുമുഹമ്മദ്, ശരീഫ് മണിയാട്ടുകുടി (കേരള ഹജ്ജ് കമ്മിറ്റി മെമ്പര്‍) ഹസ്സന്‍ തിക്കോടി, മലബാര്‍ ഡെവലപ്‌മെന്റ് ഫോറം പ്രസിഡന്റ് കെ.എം ബഷീര്‍,ജനറല്‍ സെക്രട്ടറി അമ്മാര്‍ കീഴുപറമ്പ്, കെ സൈഫുദ്ദീന്‍(ഓര്‍ഗനൈസിങ് സെക്രട്ടറി), ഇസ്മയില്‍ പുനത്തില്‍,ശൈഖ് ഷാഹിദ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."