പ്രവാസിമലയാളിയുടെ കൊലപാതകം: മൃതദേഹത്തിന്റെ കൂടുതല്‍ ഭാഗങ്ങള്‍ കണ്ടെത്തി
കോട്ടയം: ചെങ്ങന്നൂരില്‍ മകന് കൊലപ്പെടുത്തിയ പ്രവാസി മലയാളിയുടെ മൃതദേഹത്തിന്റെ കൂടുതല്‍ ഭാഗങ്ങള്‍ കണ്ടെത്തി. തലയുടെ ഭാഗം ചിങ്ങവനത്തുനിന്നും മറ്റ് ശരീരഭാഗങ്ങള്‍ ചങ്ങനാശ്ശേരി ബൈപ്പാസിന് സമീപത്തുനിന്നുമാണ് കണ്ടെത്തിയത്.
ജോയി.വി.ജോണിനെ വെടിവെച്ച് കൊന്ന ശേഷം മൃതദേഹം വെട്ടിമുറിച്ചെന്ന് മകന് ഷെറിന് മൊഴി നല്കി. തെളിവ് നശിപ്പിക്കാന്‍ പലയിടങ്ങളിലായി ശരീരത്തിന്റെ ഓരോ ഭാഗവും ഉപേക്ഷിച്ചു.മൃതദേഹത്തിന്റെ ഭാഗങ്ങള്‍ ഏതാണ്ട് കണ്ടെത്തിയ സ്ഥിതിയില്‍ ഷെറിന്റെ അറസ്റ്റ് ഇന്നുതന്നെയുണ്ടാവും. പരസ്പര വിരുദ്ധമായാണ് ഷെറിന് മൊഴി നല്‍കുന്നത്.ജോയിയുടേതെന്നു സംശയിക്കുന്ന ശരീരഭാഗങ്ങള്‍ ഇന്നലെ പമ്പയാറിന് സമീപത്തുനിന്നും കണ്ടെത്തിയിരുന്നു.
മെയ് 25 മുതല്‍ ഇരുവരെയും കാണാനില്ലെന്ന് ജോയിയുടെ ഭാര്യ പൊലിസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം ആരംഭിച്ചത്. ട്രാഫിക് പൊലിസിന്റെ ക്യാമറയില്‍ പതിഞ്ഞ ഷെറിന്റെ കാറിന്റെ ദൃശ്യങ്ങളാണ് സംഭവത്തിന്റെ ചുരുളഴിക്കാന്‍ പൊലിസിനെ സഹായിച്ചത്. പ്രാഥമിക ചോദ്യം ചെയ്യലില്‍ തന്നെ ഷെറിന് കുറ്റം സമ്മതിച്ചു.
ചെങ്ങന്നൂരില്‍ ജോയ് വി ജോണിന്റെ ഉടമസ്ഥതയിലുള്ള നാലുനില കെട്ടിടത്തിന്റെ ഗോഡൗണില്‍ വെച്ചാണ് കൃത്യം നടത്തിയതെന്ന് ആദ്യം പറഞ്ഞ ഇയാള്‍ കാറില്‍ വെച്ചാണ് കൊല നടത്തിയതെന്ന് പിന്നീട് പറഞ്ഞു.കാറിലും ഗോഡൗണിലും രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ പിടിവലിക്കിടെ ഷെറിന് പിതാവിന്റെ കയ്യിലുണ്ടായിരുന്ന തോക്കുകൊണ്ട് വെടിവെക്കുകയായിരുന്നു. പിന്നീട് പെട്രോള്‍ ഒഴിച്ച് കത്തിച്ച ശേഷം മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ പമ്പയാറ്റില്‍ ഒഴുക്കിയെന്നും ഷെറിന് പൊലിസിനോട് പറഞ്ഞു. കൃത്യത്തിനുപയോഗിച്ച തോക്ക് ഷെറിന്റെ പക്കല്‍ നിന്നും പൊലിസ് കണ്ടെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."