HOME
DETAILS
MAL
സംസ്ഥാന ബജറ്റ്: പ്രവാസികള്‍ക്ക് അല്‍പം ആശ്വാസം പകരുന്നത്
backup
February 02 2018 | 17:02 PM
റിയാദ്: സംസ്ഥാന സർക്കാർ അവതരിപ്പിച്ച ബജറ്റ് പ്രവാസികൾക്ക് അൽപ്പം ആശ്വാസം പകരുന്നത്. വിവിധ കേസുകളിൽ ജയിലുകളിൽ അകപ്പെട്ട പ്രവാസികൾക്ക് നിയമ സഹായം നൽകാനായി ഫണ്ട് അനുവദിച്ചതടക്കമുള്ള പ്രവർത്തനങ്ങൾ ആശ്വാസമേകുന്നതാണ്. തോടൊപ്പം പ്രവാസി ക്ഷേമത്തിന് 80 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഏതാനും ആഴ്ച്ചകൾ മുൻപ് ആരംഭിച്ച ലോക കേരളസഭക്ക് ശക്തി പകരാനായി സ്റ്റാൻഡിങ് കമ്മിറ്റികൾക്ക് രൂപീകൃതം നൽകാനും ലോക കേരള സഭയുടെ വിജയത്തിനായി പത്തൊൻപത് കോടി രൂപയാണ് വകയിരുത്തിയത്.
പ്രവാസി മലയാളികളെ ലക്ഷ്യമിട്ട് മസാല ബോണ്ടുകൾ പുറപ്പെടുവിക്കുന്നതിന്ന് കിഫ്‌ബി ബോർഡ് കൈകൊണ്ട തീരുമാനം അടുത്ത ധനകാര്യ വർഷം ആദ്യം നടപ്പാക്കും. കൂടാതെ, കെ എസ് ഫി യുടെ എൻ ആർ ഐ ചിട്ടികൾ അടുത്ത മാസത്തോടെ ആരംഭിക്കുമെന്നും പ്രഖ്യാപനമുണ്ട്. ഇതിനുള്ള ഓൺലൈൻ സംവിധാനങ്ങൾ തയ്യാറായി കഴിഞ്ഞെന്നും ചിട്ടിയിൽ ചേരുന്നവർക്ക് അപകട ഇൻഷുറൻസും നിബന്ധനകൾക്ക് വിധേയമായി പെൻഷനും ലഭ്യമാകുമെന്നും പറയുന്നു. പലിശ ഉൾപ്പെടുത്താതെ ഡിവിഡന്റും കമ്മീഷനും ഉൾപ്പെടുത്തിയാണ് ചിട്ടിയുടെ തത്വങ്ങൾ എന്നത് ഗൾഫ് മേഖലയിൽ ചിട്ടിയെ കൂടുതൽ ആകര്ഷകമാക്കുമെന്നും കരുതുന്നു.
ലോക കേരള സഭ തുറന്നു വെച്ച സാധ്യതകളെ ഉപയോഗപ്പെടുത്തി ലോകത്തെമ്പാടുമുള്ള പ്രഗത്ഭരായ പ്രൊഫഷണലുകളുടെ ഒരു ടാറ്റാ ബേസ് സൃഷ്‌ടിക്കുകയും സംസ്ഥാനത്തെ നൂതന സംരംഭക വികസനത്തിന് പ്രയോജനപ്പെടുത്തുകയും ചെയ്യുന്നതിനു കൗൺസിലിന് 20 കോടി രൂപയാണ് നീക്കി വെച്ചത്. സ്റ്റാൻഡിങ് കമ്മിറ്റികൾ, വിദേശങ്ങളിൽ പ്രവാസി പ്രൊഫഷണൽ സമിതി, ബിസിനസ് ചേമ്പറുകൾ, പ്രവാസി നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് കേരളം വികസന നിധി, എൻ ആർ ഐ നിക്ഷേപത്തിനുള്ള ഏക ജാലകം, തുടർ പ്രവർത്തനങ്ങൾക്കും അടുത്ത ലോക കേരള സഭഎം ഗ്ലോബൽ കേരളം ഫെസ്റ്റിവെലിന്റെ സംഘാടനത്തിനും 19 കോടി രൂപയും വകയിരുത്തി.
ദുരന്ത ക്ലേശ ബാധിതരായ ഒരു ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ള പ്രവാസികൾക്ക് ഒറ്റത്തവണ സഹായം നൽകുന്നതിന് സാന്ത്വനം സ്‌കീം, ചികിത്സാ ചിലവുകൾ, നിയമ സഹായം, എയർ ആംബുലൻസ്, മൃതദേഹം തിരിച്ചെത്തിക്കൽ, ജയിൽ മോചിതർക്കുള്ള സഹായം എന്നിവക്കായി 16 കോടി വകയിരുത്തി. ബോധവൽക്കരണത്തിനും കുടിയേറ്റ സഹായത്തിനുമായി ഏഴു കോടി വകയിരുത്തിയിട്ടുണ്ട്.
നോർക്കയുടെ ജോബ് പോർട്ടൽ വികസനത്തിനും വിദേശ തൊഴിലുടമകളുടെ ബന്ധപ്പെട്ട കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പു വരുത്തുന്നതിനും 8 കോടിയും നോർക്ക വെൽഫെയർ ഫണ്ടിന് 9 കോടി പ്രേത്യേകം അനുവദിക്കുന്നതായും പ്രഖ്യാപനത്തിലുണ്ട്. തിരിച്ചു വരുന്ന പ്രവാസികളുടെ പുനരധിവാസത്തിനും നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിനും വേണ്ടി 17 കോടി രൂപയും എൻ ആർ ഐ കമ്മീഷന് 3 കോടി രൂപയും . മൊത്തം പ്രവാസി മേഖലക്ക് ബജറ്റിൽ 80 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."