കടല്‍കൊല കേസ്: നാവികന് ഇറ്റലിയിലെത്തി
റോം: കടല്‍കൊല കേസില്‍ പ്രതിയായി ഇന്ത്യയില്‍ തടവില്‍ കഴിഞ്ഞിരുന്ന നാവികന് സാല്‍വത്തോറെ ജിറോണ്‍ ഇറ്റലിയില്‍ തിരിച്ചെത്തി.നാലു വര്‍ഷത്തെ ജയില്‍വാസത്തിനൊടുവിലാണ് ഇയാള്‍ സ്വന്തം രാജ്യത്ത് തിരിച്ചെത്തുന്നത്.
അന്താരാഷ്ട്ര കോടതിയില്‍ കേസിന്റെ വിധി വരുന്നതുവരെ ഇറ്റലിയിലേക്ക് പോകാമെന്ന സുപ്രിംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ് ജിറോണിനെ വിട്ടയച്ചത്. രാജ്യത്തെ പ്രതിരോധമന്ത്രിയും വിദേശകാര്യമന്ത്രിയും ജിറോണിന്റെ കുടുംബവും ജിറോണിനെ സ്വീകരിക്കാനെത്തിയിരുന്നു.
2012 ലാണ് രണ്ട് മത്സ്യതൊഴിലാളികളെ വെടിവെച്ചുകൊന്ന കേസില്‍ സാല്‍വത്തോറെ ജിറോണും ലാത്തോറെ മാസിമിലാനെയും അറസ്റ്റ് ചെയ്തത്. പക്ഷാഘാതത്തെ തുടര്‍ന്ന് ലാത്തോറെയെ തുടര്‍ചികിത്സക്കായി 2014 ല്‍ നാട്ടിലേക്ക് തിരിച്ചയച്ചിരുന്നു. ഉപാധികളോടെയാണ് ഇരുവരെയും ഇറ്റലിയിലേക്ക് അയച്ചിരിക്കുന്നത്.കേസ് ഇപ്പോള്‍ നെതര്‍ലന്റില്‍ ഹേഗിലെ രാജ്യാന്തര ട്രൈബൂണലിന്റെ പരിഗണനയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."