സ്വാമിനാഥ വിദ്യാലയത്തില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം
ആനക്കര: നൂറ് വര്‍ഷത്തിലേറെ പഴക്കമുളള ആനക്കര സ്വാമിനാഥ വിദ്യാലയത്തില്‍ പൂര്‍വ വിദ്യാര്‍ഥികളുടെ സംഗമമൊരുങ്ങുന്നു. പ്രസിദ്ധരായ നൂറുകണക്കിനാളുകള്‍ പടിച്ചിറങ്ങിയ ഈ വിദ്യാലയത്തിന് ആനക്കര വടക്കത്ത് തറവാട്ടുകാരാണ് ഏക്കര്‍ കണക്കിന് സ്ഥലം നല്‍കിയതും സ്‌കൂള്‍ ആരംഭിച്ചതും. കോഴിക്കോട് സാമൂതിരി കോളജിന്റെ പ്രിന്‍സിപ്പലായിരുന്ന ആനക്കര വടക്ക് ഏ.വി കുട്ടികൃഷ്ണ മേനോനാണ് സ്വാമിനാഥ വിദ്യാലയം സ്ഥാപിച്ചത്.
പൂര്‍വ വിദ്യാര്‍ഥികളുടെ സംഗമം നടത്തുന്നതിന് കുറിച്ച് ആലോചിക്കാന്‍ ചേര്‍ന്ന യോഗം ആനക്കര പഞ്ചായത്ത് പ്രസിഡന്റ് സിന്ധു രവീന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ വത്സ വിശ്വനാഥ് അധ്യക്ഷയായി. പി. വേണുഗോപാലന്‍, പ്രിന്‍സിപ്പല്‍ ഇ.ജെ. ലീന, ഹെഡ്മാസ്്റ്റര്‍ ഇന്‍ ചാര്‍ജ് എം.എന്‍. മണികണ്ഠന്‍, വി.വി. രാധാകൃഷ്ണന്‍ മാസ്റ്റര്‍, മാമ്പി മാസ്റ്റര്‍, രവീന്ദ്രകുമാര്‍, പി.ടി.എ പ്രസിഡന്റ് ഷറഫുദീന്‍ കളത്തില്‍, പി.വി. കുഞ്ഞന്‍. എം.കെ. രാമചന്ദ്രന്‍, പി.കെ. ബഷീര്‍, സി.കെ. ശശി പച്ചാട്ടിരി, പി. അബൂബക്കര്‍, ടി. വേണുഗോപാലന്‍, ശങ്കരന്‍ മുണ്ട്രക്കോട്, അനില്‍, മൂന്നുകുടിയില്‍ വേണുഗോപാലന്‍ സംബന്ധിച്ചു. മാര്‍ച്ച് 11 ന് രാവിലെ 10 ന് സംഗമം നടത്താന്‍ തീരുമാനിച്ചു. സ്‌കൂളില്‍ പഠിച്ചിറങ്ങിയ പൂര്‍വ വിദ്യാര്‍ഥികളും പൂര്‍വ അധ്യാപകരും സ്‌കൂള്‍ ഫോണ്‍ നമ്പറിലോ ഹെഡ്മാസ്റ്ററുടെ മൊബൈല്‍ നമ്പറിലോ ബന്ധപ്പെടണം 0466 2254510, 9446553576
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."