പഞ്ചാബ് ആക്രമിക്കാന്‍ ഖലിസ്ഥാന്‍വാദികള്‍ പദ്ധതിയിടുന്നതായി ഇന്റലിജന്‍സ്
ചണ്ഡിഗഡ്: പഞ്ചാബില്‍ ഭീകരാക്രമണത്തിന് ഖലിസ്ഥാന്‍ തീവ്രവാദികള്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ആക്രമണത്തിന് മുന്നൊരുക്കം നടത്താന്‍ കനഡയിലെ ബ്രിട്ടീഷ് കോളംബിയയില്‍ തീവ്രവാദികള്‍ ക്യാമ്പ് ചെയ്യുന്നതായാണ് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് കനേഡിയന്‍ സര്‍ക്കാറിന് പഞ്ചാബ് ഇന്റലിജന്‍സ് ജാഗ്രതാ സന്ദേസം അയച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടുചെയ്യുന്നു.
പത്താന്‍കോട്ട് ആക്രമണത്തിനു ശേഷം ഇന്ത്യ മറ്റൊരു ഭീകരാക്രമണത്തിന്റെ ഭീതിയിലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.
റിപ്പോര്‍ട്ട് അനുസരിച്ച് ഖലിസ്ഥാന്‍ ടറര്‍ ഫോഴ്‌സ് തലവന്‍ കനേഡിയന്‍ പൗരന്‍ ഹര്‍ദീപ് നിജ്ജാറിന്റെ നേതൃത്വത്തിലാണ് ആക്രമണതന്ത്രങ്ങള്‍ മെനയുന്നത്.
നിജ്ജാറിനെ തിരികെ കിട്ടണമെന്നാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രാലയത്തിനും വിദേശകാര്യ മന്ത്രാലയത്തിനും നേരത്തെ പഞ്ചാബ് പൊലിസ് റിപ്പോര്‍ട്ട് അയച്ചിരുന്നു. പത്താന്‍കോട്ട് ആക്രമണത്തിനു ശേഷമായിരുന്നു അത്. പാകിസ്താനില്‍നിന്ന് ആയുധങ്ങള്‍ ശേഖരിച്ച് പഞ്ചാബ് ആക്രമിക്കാനായിരുന്നു പദ്ധതി.
എന്നാല്‍ പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തികളില്‍ അതീവ സുരക്ഷ ഒരുക്കിയതിന്റെ ഫലമായി ഹര്‍ദ്ദീപിന്റെ ദൗത്യം പരാജയപ്പെടുകയായിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.
ബ്രിട്ടീഫ് കൊളംബിയയിലെ സുറെയില്‍ താമസിക്കുന്ന സിഖ് വിഘടനവാദിയാണ് ഹര്‍ദ്ദീപ്. 1995 മുതല്‍ ഹര്‍ദ്ദീപിന് കനേഡിയന്‍ പൗരത്വം ഉണ്ട്. 2007ല്‍ ലുധിയാനയില്‍ ഷിന്‍ഗര്‍ സിനിമ സ്‌ഫോടനവുമായി ബന്ധപ്പെട്ട് പഞ്ചാബ് സര്‍ക്കാര്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചയാളാണ് ഹര്‍ദ്ദീപ് നിജ്ജാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."