ഭൂമിയുടെ ന്യായവില 10 ശതമാനം കൂട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നുവര്‍ഷത്തിനുശേഷം ഭൂമിയുടെ ന്യായവില ഉയര്‍ത്തി. 10 ശതമാനം വര്‍ധനവാണ് വരുത്തിയിരിക്കുന്നത്.
കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള മാര്‍ഗമെന്ന നിലയിലാണ് ന്യായവില വര്‍ധിപ്പിച്ചത്. 2010ലാണ് സംസ്ഥാനത്ത് ഭൂമിക്കു ന്യായവില നിശ്ചയിച്ചത്.
2014ല്‍ ന്യായവില 50 ശതമാനം വര്‍ധിപ്പിച്ചിരുന്നു. ന്യായവില കൂട്ടുന്നതോടെ 100 കോടിയിലേറെ രൂപയുടെ അധികവരുമാനം സര്‍ക്കാരിന് ലഭിക്കും. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭാഗപത്രം, ദാനം, ധന നിശ്ചയം, ഒഴിമുറി എന്നീ ആധാരങ്ങള്‍ക്ക് ഏറ്റവും കുറഞ്ഞത് 1000 രൂപ അല്ലെങ്കില്‍ വില്പന വിലയുടെ 0.2 ശതമാനം ഏതാണോ അത് മുദ്രവിലയായും തീരുമാനിച്ചു.
ഇതിലൂടെ 25 കോടിയുടെ അധിക വരുമാനം ലഭിക്കും. ചിട്ടി നിയമപ്രകാരമുള്ള ആര്ബിട്രേഷന് നടപടികള്‍ക്ക് ആര്ബിട്രേഷന് തുകയുടെ രണ്ട് ശതമാനം കോര്‍ട്ട് ഫീസും ഏര്‍പ്പെടുത്തി. സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ നിന്ന് ആധാരത്തിന്റെ പകര്‍പ്പ് എടുക്കുന്നതിന് 10 പേജ് വരെ നിലവിലുള്ള നിരക്കും 10 പേജില്‍ കൂടുതലുള്ള ഓരോ പേജിനും അഞ്ചുരൂപ നിരക്കില്‍ അധിക ഫീസും നല്‍കണം.
പൊതുമരാമത്ത് പ്രവൃത്തികള്‍ക്കും മറ്റ് സേവന കരാറുകള്‍ക്കും കരാര്‍ തുകയുടെ 0.1 ശതമാനമോ പരമാവധി ഒരുലക്ഷം രൂപ എന്ന നിരക്കില്‍ മുദ്രവില ഈടാക്കും.
സ്ഥാവര വസ്തുക്കളുടെ കൈമാറ്റത്തിന് കുടുംബാംഗങ്ങള്‍ തമ്മിലുള്ള മുക്ത്യാറുകള്‍ക്കുള്ള മുദ്രവില 300 രൂപയില്‍ നിന്ന് 600 രൂപയാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."