കേരളാ പൊലിസും ന്യൂജെന്‍ സ്റ്റൈലില്‍
തിരുവനന്തപുരം: യുവാക്കളുടെ ഹരമായ ന്യൂജെന്‍ ബൈക്കുകള്‍ ഇനി കേരളാ പൊലിസിനും. അവഞ്ചര്‍ 150, പള്‍സര്‍ 220 എന്നീ രണ്ടു മോഡലുകളിലായി 50 ബൈക്കുകള്‍ മാര്‍ച്ച് അവസാനത്തോടെ നിരത്തിലിറക്കും.
അവഞ്ചറിന്റെ കൂടിയ വേഗം മണിക്കൂറില്‍ 110 കിലോമീറ്ററും പള്‍സറിന്റേത് 130 കിലോമീറ്ററുമാണ്. ഇപ്പോള്‍ ബജാജ് പള്‍സര്‍ 220, ടി.വി.എസ് അപ്പാച്ചെ, 180 ഹീറോ കരിസ്മ ആര്, ഹീറൊ അച്ചീവര്‍ 150 എന്നിവയാണ് കേരളാ പൊലിസ് ഉപയോഗിക്കുന്നത്.
പുറമെ 100 സിസി വിഭാഗത്തില്‍പ്പെടുന്ന സുസുക്കി ഹയാതെ, ഹീറോ എച്ച്.എഫ് ഡീലക്സ്, ഹോണ്ട ആക്ടീവ, ഹീറോ പ്ലഷര്‍ എന്നിവയും ഉപയോഗിക്കുന്നുണ്ട്.
വി.വി.ഐ.പി എസ്കോര്‍ട്ട്, ഹൈവേ പട്രോളിങ്, റാപ്പിഡ് ആക്ഷന്‍ഫോഴ്സ് എന്നിവയുടെ സേവനത്തിനായി ഇരുചക്ര വാഹനങ്ങള്‍ കേരളാ പൊലിസ് ഉപയോഗിക്കുന്നില്ല.
ടാറ്റ സഫാരി, ടൊയോട്ട ഇന്നോവ തുടങ്ങിയ കാറുകളാണ് ഇത്തരം ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."