തെക്കന്‍ മേഖലാ പ്രചാരണ ജാഥയ്ക്ക് സ്വീകരണം നല്കി
ബാലരാമപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരേ യു.ഡി.എഫിന്റെ നേതൃത്വത്തില്‍ എന്‍.കെ പ്രേമചന്ദ്രന് നയിക്കുന്ന തെക്കന്‍ മേഖലാ പ്രചാരണ ജാഥയ്ക്ക് ഇന്നലെ വൈകിട്ട് ബാലരാമപുരം ജങ്ഷനില്‍ സ്വീകരണം നല്കി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു.
എം. വിന്‍സെന്റ് എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തി. ബെന്നി ബെഹന്നനാന് , കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ രവി, ടി. ശരത്ചന്ദ്രപ്രസാദ്, മണ്‍വിള രാധാകൃഷ്ണന്, യു.ഡി.എഫ് നേതാക്കളായ വി. സുരേന്ദ്രന്‍പിള്ള, ഇ.എം.സലീം, രാധാകൃഷ്ണന്, എം.പി.സാജു, യു.ഡി.എഫ് ജില്ലാ ചെയര്മാന് സോളമന് അലക്സ്, കണ്‍വീനര്‍ ബീമാപളളി റഷീദ്, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, കോവളം മണ്ഡലം ചെയര്മാന് കോളീയൂര്‍ ദിവാകരന്നായര്, ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. വിന്‍സെന്റ് ഡി.പോള്‍, മണ്ഡലം പ്രസിഡന്റ് എ.എം സുധീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വിഴിഞ്ഞം, പുവാര്‍, കരുംകുളം, കോട്ടുകാല്‍, കാഞ്ഞിരംകുളം, വെങ്ങാനൂര്‍, കല്ലിയൂര്‍, ബാലരാമപുരം തുടങ്ങിയ പഞ്ചായത്തുകളില്‍ നിന്നും അയ്യായിരത്തോളം യു.ഡി.എഫ് പ്രവര്‍ത്തകര്‍ സ്വീകരണ ജാഥയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."