ദേശീയ വനിതാ കമ്മിഷന് സംസ്ഥാന സര്‍ക്കാരിന്റെ അവഗണ സര്‍ക്കാര്‍ അപമാനിച്ചെന്നാണ് പരാതി
തിരുവനന്തപുരം: ദേശീയ വനിതാ കമ്മിഷന്റെ തിരുവനന്തപുരം സന്ദര്‍ശനത്തില്‍ പ്രോട്ടോക്കോള്‍ ലംഘനമെന്ന് ആക്ഷേപം. കേന്ദ്ര അഡീഷണല്‍ സെക്രട്ടറി റാങ്കിലുള്ള സുഷമാ സാഹുവിന് വാഹനം, സുരക്ഷ, ഭക്ഷണം, അകമ്പടി ഇവ നല്‍കാതെ സര്‍ക്കാര്‍ അപമാനിച്ചെന്നാണ് പരാതി.
കമ്മിഷന്റെ സന്ദര്‍ശനം സംബന്ധിച്ച് ഈ മാസം 10ന് തന്നെ ചീഫ് സെക്രട്ടറി, ഡിജിപി, സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫിസര്‍, സംസ്ഥാന വനിതാ കമ്മിഷന്‍ എന്നിവരെ അറിയിച്ചിരുന്നെങ്കിലും പ്രോട്ടോക്കോള്‍ അനുസരിക്കാന്‍ സര്‍ക്കാര്‍ തയാറായില്ല.
രാവിലെയും ഉച്ചയ്ക്കും ഹോട്ടലില്‍ നിന്നാണ് കമ്മിഷന്‍ ഭക്ഷണം കഴിച്ചത്. നേരത്തെ ഓര്‍ഡര്‍ ചെയ്യാത്തതിനാല്‍ ഭക്ഷണം നല്‍കാനാവില്ലെന്ന് ഗസ്റ്റ്ഹൗസ് അധികൃതര്‍ അറിയിച്ചു.
വാഹനമോ സഹായിയേയോ സര്‍ക്കാര്‍ വിട്ടു നല്‍കിയതുമില്ല. ഒടുവില്‍ ടാക്‌സി കാറിലാണ് കമ്മിഷന്‍ സഞ്ചരിച്ചത്. കമ്മിഷണര്‍ ഓഫിസിലെത്തിയ കമ്മിഷന്റെ കാര്‍ അവിടെ പാര്‍ക്ക് ചെയ്യാന്‍ അധികൃതര്‍ അനുവദിച്ചതുമില്ല.
കേസിന്റെ വിശദാംശങ്ങള്‍ അറിയാന്‍ അസിസ്റ്റന്റ് കമ്മിഷണറെ വിളിച്ചു വരുത്തിയെങ്കിലും നിരുത്തരാവാദപരമായാണ് ഉദ്യോഗസ്ഥന്‍പെരുമാറിയതെന്നും സുഷമാ സാഹു അറിയിച്ചു. സംഭവത്തില്‍ ഡി.ജി.പിക്കും ആഭ്യന്തര സെക്രട്ടറിക്കും പരാതി നല്‍കുമെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."