11 വര്‍ഷമായിട്ടും സര്‍ട്ടിഫിക്കറ്റ് കിട്ടിയില്ലെന്ന് ആരോപണം: മുന്‍ വിദ്യാര്‍ഥി ഗുജറാത്ത് വാഴ്സിറ്റിക്ക് തീയിട്ടു
വഡോദര: എം.എ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെന്നാരോപിച്ച് മുന്‍ വിദ്യാര്‍ഥി ഗുജറത്തിലെ വാഴ്സിറ്റിക്ക് തീയിട്ടു. വഡോദര മഹാരാജ സയാജിറാവു യൂനിവേഴ്സിറ്റിയിലാണ് സംഭവം. ശ്രീരാമന്തുല ചന്ദ്രമോഹന് എന്ന മുന്‍ ഫൈന്‍ ആര്‍ട്സ് വിദ്യാര്‍ഥിയാണ് യൂനിവേഴ്സിറ്റി ഓഫിസിന് തീവച്ചത്.
കഴിഞ്ഞ 11 വര്‍ഷമായി സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ലെന്നാണ് തീവയ്പ്പിനു കാരണമായി ഇദ്ദേഹം പറയുന്നത്. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ പെട്രോളും കളിത്തോക്കുമായും ക്യാംപസിലെത്തിയ ചന്ദ്രമോഹന്, യൂനിവേഴ്സിറ്റിയുടെ ആസ്ഥാന ഓഫിസിന് തീവയ്ക്കുകയായിരുന്നു.
ക്ലറിക്കല്‍ വകുപ്പിലെ പല രേഖകളും തീവയ്പ്പില്‍ നഷ്ടപ്പെട്ടു. ഫര്‍ണിച്ചറുകളും ജനാലകളും കത്തിനശിച്ചിട്ടുണ്ട്.
തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലിസ് ചന്ദ്രമോഹനെ അറസ്റ്റ് ചെയ്തു. 2007 ല്‍ മാസ്റ്റര്‍ ഡിഗ്രി പാസായിട്ടും ഇതുവരെ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചില്ലെന്ന് ചന്ദ്രമോഹന് പറഞ്ഞതായി പൊലിസ് അറിയിച്ചു. കഴിഞ്ഞ 11 വര്‍ഷത്തിനിടെ 25 അപേക്ഷകള്‍ നല്‍കിയിരുന്നു. സര്‍ട്ടിഫിക്കറ്റ് കിട്ടാത്തതു മൂലം തന്റെ കരിയര്‍ ജീവിതം അലങ്കോലമായെന്നും ചന്ദ്രമോഹന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."