HOME
DETAILS

വില കുതിച്ചുയരുന്നു; ജനജീവിതം ദുസ്സഹം

  
backup
February 13 2017 | 19:02 PM

%e0%b4%b5%e0%b4%bf%e0%b4%b2-%e0%b4%95%e0%b5%81%e0%b4%a4%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%af%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%9c%e0%b4%a8%e0%b4%9c

തിരുവനന്തപുരം: അരി, പാല്‍ തുടങ്ങിയവയുടെ വന്‍ വില വര്‍ധനവിനു പുറമെ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയര്‍ന്നതോടെ സാധാരണക്കാരുടെ ജീവിതം താറുമാറായി.
വിപണിയില്‍ ഇടപെട്ടു വിലവര്‍ധനവു നിയന്ത്രിക്കേണ്ട സര്‍ക്കാര്‍ നോക്കുകുത്തിയായി. സംസ്ഥാനത്തെ അരി വില നിയന്ത്രിക്കുന്ന ആന്ധ്രപ്രദേശിലെ അരി ലോബി കിട്ടിയ അവസരം മുതലെടുത്ത് അരി വില അനുദിനം വര്‍ധിപ്പിക്കുന്നു. 34-36 രൂപയായിരുന്ന സുരേഖ അരിയുടെ വില 40-42 രൂപയായി. കഴിഞ്ഞയാഴ്ചവരെ 32 രൂപയുമായിരുന്ന ജയ അരിയുടെ വില പൊതുവിപണിയില്‍ 44 രൂപയായി.
ഗ്രാമീണമേഖലയില്‍ 47 രൂപയാണു ചെറുകിട കച്ചവടക്കാര്‍ ഈടാക്കുന്നത്. വിവിധ ബിരിയാണി അരികളുടെയും പൊന്നി അരിയുടെയും വിലയും വന്‍തോതില്‍ വര്‍ധിച്ചു. 56 രൂപയായിരുന്ന പൊന്നി അരിക്ക് ഇപ്പോള്‍ 63 രൂപ നല്‍കണം.
ബിരിയാണിക്കു പ്രധാനമായും ഉപയോഗിക്കുന്ന കൈമ അരിക്ക് 15 രൂപയാണ് വര്‍ധിച്ചത്. ഇപ്പോള്‍ 100 രൂപയാണ് കൈമയുടെ വില. ചില ബ്രാന്‍ഡഡ് അരിക്ക് 130 മുതല്‍ 160വരെയുമാണ് വില. ഈയാഴ്ച അരിവിലയില്‍ വന്‍ വര്‍ധനവുണ്ടാകുമെന്നാണ് മൊത്തവിതരണക്കാര്‍ പറയുന്നത്. ആന്ധ്രാപ്രദേശില്‍ നിന്നാണ് പ്രധാനമായും സംസ്ഥാനത്തു അരിയെത്തുന്നത്.
ഇപ്പോള്‍ അരിയുടെ വരവു ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇതാണു വിലവര്‍ധനവിനു പ്രധാനകാരണം. എന്നാല്‍ ക്ഷാമം കൃത്രിമമായി സൃഷ്ടിച്ചതാണു വില വര്‍ധിക്കാനുള്ള പ്രധാന കാരണമെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. അരി വിലക്കു പുറമെ മില്‍മ പാലിന്റെ വില വര്‍ധിപ്പിച്ചതും നിത്യജീവിതം ദുസ്സഹമാക്കി.
ഇതുകൂടാതെ പഴം, പച്ചക്കറി വിലയും വര്‍ധിച്ചതോടെ ഇരുട്ടടിയായി. വരള്‍ച്ചമൂലം തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറി വരവു കുറഞ്ഞതാണു വിലകൂടാന്‍ കാരണമെന്നു കച്ചവടക്കാര്‍ പറയുന്നുണ്ടെങ്കിലും റിലയന്‍സ് പോലുള്ള വന്‍കിട കുത്തകകള്‍ കര്‍ഷകരില്‍ നിന്നും മൊത്തമായി പച്ചക്കറി സംഭരിച്ച് ഗോഡൗണുകളില്‍ സൂക്ഷിക്കുകയും സ്വന്തം ഔട്ട്‌ലെറ്റുകള്‍ വഴി വിലകൂട്ടി വില്‍പന നടത്തുന്നതുമാണു കാരണമെന്ന ആരോപണവും ഉയരുന്നു. പൊതുവിപണിയില്‍ പച്ചക്കറിക്കും പഴവര്‍ഗങ്ങള്‍ക്കും ക്ഷാമം അനുഭവപ്പെടുമ്പോള്‍ വന്‍കിട സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഇവ യഥേഷ്ടം ലഭിക്കുന്നു.
പൊതുവിപണിയിലെ വിലയേക്കാള്‍ കൂടിയ വിലയാണ് ഇത്തരം സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഈടാക്കുന്നത്. നാട്ടില്‍ മുരിങ്ങക്ക സീസണ്‍ ആയതിനാല്‍ ഒരു മുരിങ്ങക്കായക്ക് 10 രൂപവരെ വിലയുമായിരുന്നത് മൂന്നും നാലുമായി കുറഞ്ഞു.
സവാള ഒഴികെ മറ്റു പച്ചക്കറികള്‍ക്കെല്ലാം വില വര്‍ധിച്ചു. 15, 20 രൂപയായിരുന്ന പടവലം, വെള്ളരി എന്നിവ 50, 55 രൂപയിലേക്ക് ഉയര്‍ന്നു. അമരക്ക-80, ബീന്‍സ്-120 എന്നിങ്ങനെയായി. പച്ചക്കറി വില നിയന്ത്രണത്തില്‍ ഇടപെടേണ്ട ഹോര്‍ട്ടികോര്‍പ്പ് പോലുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കാത്തതും വിലവര്‍ധനവിനു കാരണമാവുന്നു. പലവ്യഞ്ജനത്തിലും വില വര്‍ധിച്ചു. 130 രൂപയായിരുന്ന വെളുത്തുള്ളി 170 രൂപയായി. ഉഴുന്ന്, തുവരന്‍പരിപ്പ്, ശര്‍ക്കര, പഞ്ചസാര എന്നിവയ്ക്കും വില വര്‍ധിച്ചു. പഞ്ചസാരക്ക് കിലോക്ക് ഏഴു രൂപയോളമാണ് വില വര്‍ധിച്ചത്. പഴം വിപണിയില്‍ ദിവസേന തോന്നിയ വിലയാണ് ഈടാക്കുന്നത്.
പാളയംകോടന്‍ മുതല്‍ ഏത്തക്കായ്ക്കുവരെ  വില വര്‍ധിച്ചു. കഴിഞ്ഞ ആഴ്ച 100 രൂപയായിരുന്ന മാതളം 150 ആയി. കിലോക്ക് 25 രൂപയായിരുന്ന റോബസ്റ്റ് 40 രൂപയായി. ആപ്പിള്‍, ഓറഞ്ച്, മുന്തിരി തുടങ്ങിയ പഴവര്‍ഗങ്ങളുടെ വിലയും വര്‍ധിച്ചു.
ഏത്തക്കായുടെ വില 60 മുതല്‍ 70 വരെയായി. അനുബന്ധ ഉല്‍പന്നങ്ങള്‍ക്കും ക്രമാതീതമായി വില വര്‍ധിച്ചു. ഏത്തക്ക വറ്റലിന്റെ വിലയാണ് അതില്‍ പ്രധാനം. വെളിച്ചെണ്ണയുടെ വില വര്‍ധിച്ചതും ഇതിനു കാരണമായി.
കഴിഞ്ഞയാഴ്ചവരെ പൊതുവിപണിയില്‍ 100-110 രൂപ വിലയുണ്ടായിരുന്ന വെളിച്ചെണ്ണക്ക് 170-180 രൂപയായി. ഗ്രമീണമേഖലയില്‍ 200 രൂപയാണു വില. കോഴിയിറച്ചിയുടെ വിലയും വര്‍ധിച്ചു. 180 രൂപയാണു പുതിയ വില. വിപണിയില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ നിത്യോപയോഗ സാധനങ്ങളുടെ വില ഇനിയും വര്‍ധിക്കും.      




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുന്നറിയിപ്പില്ലാതെ ആദിവാസി കുടിലുകള്‍ പൊളിച്ച് നീക്കിയ നടപടി: സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  18 days ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ അതിതീവ്ര ന്യൂനമര്‍ദം; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മത്സ്യബന്ധനത്തിന് വിലക്ക്

Kerala
  •  18 days ago
No Image

'മുരളീധരന്‍, സുരേന്ദ്രന്‍, രഘുനാഥ് ബി.ജെ.പിയിലെ കുറുവാസംഘം, പുറത്താക്കി ബി.ജെ.പിയെ രക്ഷിക്കൂ' കോഴിക്കോട് നഗരത്തില്‍ 'സേവ് ബി.ജെ.പി പോസ്റ്ററുകള്‍

Kerala
  •  18 days ago
No Image

പന്തീരാങ്കാവ് കേസ്; മീന്‍കറിക്ക് പുളിയില്ലെന്ന് പറഞ്ഞ് യുവതിക്ക് വീണ്ടും മര്‍ദ്ദനം; രാഹുല്‍ അറസ്റ്റില്‍

Kerala
  •  18 days ago
No Image

വായു ഗുണനിലാവരം മെച്ചപ്പെടുന്നു; ഡല്‍ഹിയില്‍ സ്‌കൂളുകള്‍  'ഹൈബ്രിഡ്' മോഡിലേക്ക് 

National
  •  18 days ago
No Image

ബഹ്‌റൈനില്‍ ലേബര്‍ വകുപ്പിന്റെ മിന്നല്‍ പരിശോധന; 83 പ്രവാസികളെ നാടുകടത്തി

bahrain
  •  18 days ago
No Image

ഗസ്സയിലും ലബനാനിലും ആക്രമണം തുടര്‍ന്ന് ഇസ്‌റാഈല്‍; ലബനാനില്‍ 24 മണിക്കൂറിനിടെ 36 മരണം 

International
  •  18 days ago
No Image

തൃശൂരില്‍ വഴിയരികില്‍ ഉറങ്ങിക്കിടക്കുന്നവര്‍ക്കിടയിലേക്ക് തടിലോറി പാഞ്ഞു കയറി; അഞ്ച് മരണം

Kerala
  •  18 days ago
No Image

കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി ഒരാൾക്ക് ദാരുണാന്ത്യം; മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

Kerala
  •  18 days ago
No Image

കറൻ്റ് അഫയേഴ്സ്-25-11-2024

PSC/UPSC
  •  18 days ago