മൂന്നര വയസുകാരിയെ കൊന്ന് ഫ്രീസറില്‍ സൂക്ഷിച്ച മാതാപിതാക്കള്‍ കുവൈത്ത് പൊലിസ് പിടിയില്‍
റിയാദ്: കുവൈറ്റിലെ ഹവാലിയില്‍ മൂന്നരവയസുളള സ്വന്തം മകളെ കൊന്ന് മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ച മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഒരാഴ്ച മുന്‍പ് കൊല്ലപ്പെട്ട മൂന്നര വയസ്സുകാരിയായ മകള്‍ ഇസ്റ സലീം സബാ അബ്ദുളള ബോഹാനെ വീട്ടിലെ ഫ്രീസറില്‍ സൂക്ഷിച്ച നിലയില്‍ പോലീസ് കണ്ടെടുക്കുകയായിരുന്നു.
ഇരുപത്താറുകാരനായ സലീം സബാ അബ്ദുളള ബൊഹാനും, ഇരുപത്തിമൂന്നുകാരിയായ ഭാര്യ അമീറ ഹമീദ് ഹുസൈനും ചേര്‍ന്ന് മയക്കുമരുന്നിന്റെ ലഹരിയിലാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. കുട്ടിയുടെ ശരീരത്തില്‍ തോളിലും കാലിലുമെല്ലാം പൊളളലേറ്റതിന്റെ പാടുകളുണ്ട്. കൂടാതെ കുട്ടിയെ ഉപദ്രവിച്ചതിന്റെ മറ്റുപാടുകളും ശരീരത്തിലുണ്ട്. കൊലപ്പെടുത്തിയ ഉടന്‍ തന്നെ മൃതദേഹം ഫ്രീസറില്‍ വച്ചതായി പിതാവ് സമ്മതിച്ചു.
ഇവര്‍ക്ക് ഉണ്ടായിരുന്ന നാല് കുട്ടികളില്‍ ഒന്നിനെ പോലും കൃത്യമായി നോക്കിയിരുന്നില്ലെന്നും, വളരെ മോശമായാണ് കുട്ടികളോട് പെരുമാറിയിരുന്നതെന്നും പൊലിസ് കണ്ടെത്തി. മാത്രമല്ല സ്വഭാവ ദൂഷ്യത്തെ തുടര്‍ന്ന് ബൊഹാനെ ജോലിയില്‍ നിന്ന് അധികൃതര്‍ നീക്കിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."