സഊദിയിലെ ഇന്ത്യന്‍ അംബാസിഡറായി അഹ്മദ് ജാവേദ് തുടരും
റിയാദ്: സഊദിയിലെ ഇന്ത്യന്‍ അംബാസിഡര്‍ അഹ്മദ് ജാവേദിന്റെ കാലാവധി ഒരു വര്‍ഷം കൂടി നീട്ടി നല്‍കി.
ഈ മാസം ചുമതല അവസാനിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ അദേഹത്തിന് ഒരു വര്‍ഷം കൂടി നീട്ടി നല്‍കിയത്. മുന്‍ ഐപിഎസ് ഓഫിസര്‍ അഹ് മദ് ജാവേദ് 2016 ഫെബ്രുവരിയിലാണ് സഊദിയിലെ ഇന്ത്യന്‍ അംബാസിഡറായി ചുമതലയേറ്റത്.
മഹാരാഷ്ട്ര കേഡറിലെ ഉദ്യോഗസ്ഥനായ ഇദ്ദേഹം മുംബൈ സിറ്റി പൊലിസ് കമ്മിഷണര്‍ സ്ഥാനത്തുനിന്നു വിരമിച്ച ശേഷമാണ് സഊദിയിയിലെത്തിയത്.
സഊദിയിലെ ജനകീയനായ ഇന്ത്യന്‍ അംബാസിഡറായാണ് അഹ്മദ് ജാവേദ് അറിയപ്പെടുന്നത്. ഇന്ത്യന്‍ പ്രവാസികള്‍ വിവിധ പ്രശ്‌നങ്ങളും പ്രതിസന്ധികളും നേരിട്ട അവസരത്തില്‍ ഇദ്ദേഹം നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമായിരുന്നു.
മുന്‍കാലങ്ങളില്‍നിന്നു വ്യത്യസ്തനായി സഊദിയുടെ വിദൂരഗ്രാമങ്ങള്‍ സന്ദര്‍ശിച്ചു. ഇന്ത്യന്‍ തൊഴിലാളികളുമായി സംവദിക്കാന്‍ അദ്ദേഹം കാണിക്കുന്ന ആത്മാര്‍ഥത പ്രശംസനീയമാണ്.
ദമാമിലെ സഅദ് കമ്പനിയിലെയിലെയും സഊദി ഓജര്‍ കമ്പനിയിലെയും അടക്കം വിവിധ തൊഴില്‍ പ്രശ്‌നങ്ങളില്‍ ശ്രദ്ധേയമായ ഇടപെടലുകളാണ് ഇദ്ദേഹം നടത്തിയത്.
1980 ബാച്ച് ഐപിഎസ് ഓഫിസറായ ഇദ്ദേഹം 2016 ജനുവരി 31 നു വിരമിക്കാനിരിക്കെയാണ് സഊദി അംബാസിഡറായായി പ്രഖ്യാപിക്കപ്പെട്ടത്. 1956 ജനുവരി രണ്ടിന് ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ ജനിച്ച ജാവേദ് ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍നിന്നു ബിരുദമെടുത്ത ശേഷം പൊലിസില്‍ ചേര്‍ന്നു .
പിതാവ് ഖാസി മുഖ്താര്‍ ഐഎഎസ് ഓഫിസറായിരുന്നു. ശബ്‌നയാണ് പത്‌നി. അമീര്‍, സാറ എന്നിവര്‍ മക്കളാണ്. സഊദിയിലെ ഇന്ത്യന്‍ സ്ഥാനപതിയായി നിയമിതനാകുന്ന നാലാമത്തെ ഐപിഎസ് ഓഫിസറാണ് അഹ്മദ് ജാവേദ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."