മറ്റക്കര ടോംസ് കോളജില്‍ മനുഷ്യാവകാശ ലംഘനം നടന്നതായി കമ്മിഷന്
കോട്ടയം: മറ്റക്കര ടോംസ് കോളജില്‍ മനുഷ്യാവകാശ ലംഘനം നടന്നതായി പ്രാഥമിക നിഗമനത്തില്‍ നിന്നു മനസ്സിലാക്കാന്‍ കഴിഞ്ഞെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് അംഗം കെ. മോഹന്‍കുമാര്‍. കോട്ടയത്ത് നടത്തിയ സിറ്റിങിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടോംസ് കോളജ് വിഷയത്തില്‍ ഇരു വിഭാഗത്തിന്റെയും വാദം കേള്‍ക്കാതെ അന്തിമ നിഗമനം നിശ്ചയിക്കാനാവില്ല. മറ്റു ഫോറങ്ങള്‍ പരിഗണിച്ചുകൊണ്ടിരിക്കുന്ന കേസായതിനാല്‍ കമ്മിഷന് ഇക്കാര്യത്തില്‍ സ്വമേധയാ കേസെടുക്കാനാവില്ലെന്നും നിരവധി വിദ്യാര്‍ഥികളുടെ അധ്യയനം ആഴ്ചകളായി മുടങ്ങിയത് പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മറ്റു കോളജുകളിലേക്ക് മാറ്റം കിട്ടുന്നതിന് ടോംസ് കോളജില്‍ നന്ന് ലഭിക്കേണ്ട ടി.സി അധികൃതര്‍ നല്കാന് കൂട്ടാക്കുന്നില്ലെന്ന പുതിയ പരാതി രക്ഷിതാക്കള്‍ ഉന്നയിച്ചതായി അദ്ദേഹം പറഞ്ഞു. കോളജിന്റെ അഫിലിയേഷന് റദ്ദാക്കിയെന്നതു സംബന്ധിച്ച രേഖാമൂലമുള്ള അറിയിപ്പൊന്നും രക്ഷിതാക്കള്‍ക്കോ വിദ്യാര്‍ഥികള്‍ക്കോ ലഭിച്ചിട്ടുമില്ല. അധ്യാപന നിലവാരം, അടിസ്ഥാന സൗകര്യം, പശ്ചാത്തല സൗകര്യം തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ച് വിലയിരുത്തേണ്ട ചുമതല അതത് സര്‍വകലാശാലയില്‍ നിക്ഷിപ്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."