വയോജന പെന്‍ഷന്‍ വിതരണത്തിലെ നിയന്ത്രണം നീക്കി
മലപ്പുറം: വയോജന പെന്‍ഷന്‍ വിതരണത്തിലെ നിയന്ത്രണം സര്‍ക്കാര്‍ നീക്കി. പുതിയ ഉത്തരവു പ്രകാരം ഇ.പി.എഫ് പെന്‍ഷന്‍കാര്‍ക്ക് സാമൂഹിക സുരക്ഷാ പെന്‍ഷനോ ക്ഷേമനിധിപെന്‍ഷനോ ഏതെങ്കിലും ഒന്നിനും കൂടി അര്‍ഹതയുണ്ടാവും.
75 കഴിഞ്ഞവര്‍ക്ക് വയോജന പെന്‍ഷന്‍ 1500 ആയി നിലനിര്‍ത്തും. പുറമേ 600 രൂപയുടെ മറ്റൊരു പെന്‍ഷനും അര്‍ഹതയുണ്ടാവും. സംസ്ഥാന ജില്ലാ വയോജന കൗണ്‍സില്‍ ഉടന്‍ സ്ഥാപിക്കും. ആര്‍ദ്ര പദ്ധതിയില്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകളില്‍ ചികിത്സാ സൗകര്യം എന്നീ ഉറപ്പുകളാണ് സര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ ലഭിച്ചത്. ഈ സാഹചര്യത്തില്‍ സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്ന് നടത്താനിരുന്ന സെക്രട്ടേറിയറ്റിന് മുന്നിലെ ഉപവാസ സമരം മാറ്റിവച്ചതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കെ.ജെ ചെല്ലപ്പന്‍, സി. വിജയലക്ഷ്മി, കെ.സി സത്യനാഥന്‍, പി. ശിവശങ്കരന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."