എല്ലാ പൊലിസ് സ്‌റ്റേഷനുകളും ജനമൈത്രിയാകും
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ പൊലിസ് സ്‌റ്റേഷനുകളും ഇനി ജനമൈത്രി സ്‌റ്റേഷനുകളാകും. ജനങ്ങളും പൊലിസുമായുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി വ്യാപിപ്പിക്കുന്നത്.
ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ ജില്ലാ പൊലിസ് മേധാവികള്‍ക്ക് പൊലിസ് ആസ്ഥാനത്തു നിന്നു നിര്‍ദേശം നല്‍കി. അടുത്ത ബജറ്റില്‍ പ്രഖ്യാപനമുണ്ടാകും. പൊലിസിന്റെ കൃത്യനിര്‍വഹണത്തില്‍ സാധാരണ ജനങ്ങളെ പങ്കെടുപ്പിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള പദ്ധതിയാണ് ജനമൈത്രി പൊലിസ്.
2006ലെ സര്‍ക്കാരില്‍ കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരിക്കുമ്പോഴാണ് ഈ പദ്ധതി തുടങ്ങിയത്.ഓരോ പൊലിസ് സ്‌റ്റേഷന്‍ പരിധിയും ഓരോ ബീറ്റ് ആയി തിരിച്ച് ഇവയുടെ ചുമതല സ്‌റ്റേഷനിലുള്ള പൊലിസുകാര്‍ക്കു വീതിച്ചു നല്‍കും. ബീറ്റില്‍ ഉള്‍പ്പെട്ട വീടുകള്‍ പൊലിസുകാര്‍ നിര്‍ബന്ധമായും സന്ദര്‍ശിച്ചിരിക്കണം. ജനങ്ങളുമായി സംവദിക്കുകയും അവരുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും മനസിലാക്കുകയും വേണം. നിലവില്‍ നിരവധി പൊലിസ് സ്റ്റേഷനുകള്‍ ജനമൈത്രി സ്റ്റേഷനുകളായി പ്രവര്‍ത്തിക്കുന്നുണ്ട്. പല സ്ഥലങ്ങളിലും പാലിയേറ്റിവ് കെയര്‍ മുതല്‍ പഠനസഹായം വരെയുള്ള കാര്യങ്ങള്‍ പൊലിസും ജനങ്ങളും കൈകോര്‍ത്തു ചെയ്യുന്നു. ഇത്തരം സഹകരണം സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കും. ജനമൈത്രി പൊലിസിന് റസിഡന്‍സ് അസോസിയേഷനുകളുമായും സാധാരണ ജനങ്ങളുമായും നല്ല അടുപ്പമാണ്. എന്തുകാര്യവും തുറന്ന് പറയുന്ന ഒരു സൗഹൃദം ജനമൈത്രി ബീറ്റ് ഓഫിസര്‍മാര്‍ വഴി പല രഹസ്യസ്വഭാവമുള്ള കുറ്റകൃത്യങ്ങളും പൊലിസിന് അറിയാന്‍ കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."