കള്ളും ബിയറും മദ്യമായി പരിഗണിക്കരുതെന്ന് കേരളം സുപ്രിംകോടതിയില്‍
ന്യൂഡല്‍ഹി: കള്ളും വൈനും ബിയറും മദ്യമായി പരിഗണിക്കരുതെന്ന് കേരളം സുപ്രിംകോടതിയില്‍. പാതയോരത്തെ മദ്യശാലകള്‍ മാറ്റിസ്ഥാപിക്കുന്നത് സംബന്ധിച്ച ഉത്തരവില്‍ വ്യക്തത വേണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേരളം ഇത്തരമൊരു നിലപാടെടുത്തത്. കള്ള്, ബീയര്‍, വൈന്‍ എന്നിവ വീര്യം കുറഞ്ഞവയാണെന്നും അതു മദ്യത്തിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്താനാവില്ലെന്നും കോടതിയില്‍ വാദിച്ചു.
ദേശീയ- സംസ്ഥാന പാതകളുടെ 500 മീറ്റര്‍ പരിധിക്കുള്ളില്‍ നിന്നു മാറ്റണമെന്ന് ഉത്തരവിട്ടിരിക്കുന്ന മദ്യശാലകളില്‍ നിന്നും ബിവറേജസ് കോര്‍പ്പറേഷന്റെയും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെയും ഔട്ട് ലെറ്റുകളെ ഒഴിവാക്കണമെന്നും മദ്യശാലകള്‍ നീക്കുന്നതിനായി കോടതി നിശ്ചയിച്ചിരിക്കുന്ന ഏപ്രില്‍ ഒന്ന് എന്ന തിയതി മാറ്റണമെന്നും കേരളത്തിനു വേണ്ടി സ്റ്റാന്‍ഡിങ് കോണ്‍സല്‍ ആവശ്യപ്പെട്ടു.
ദേശീയ പാതകളിലെയും സംസ്ഥാന ഹൈവേകളിലേയും 500 മീറ്റര്‍ പരിധിക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ മദ്യശാലകളും ഏപ്രില്‍ ഒന്നിനു മുമ്പായി മാറ്റി സ്ഥാപിക്കണമെന്നു ഡിസംബറിലാണ് സുപ്രിംകോടതി ഉത്തരവിട്ടത്. മദ്യപിച്ച് വാഹനം ഓടിക്കുന്നതു മൂലമുള്ള അപകടം വര്‍ധിച്ചതു ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."