ട്രംപിന്റെ ഗര്‍ഭഛിദ്ര നിരോധന നിലപാടിനെ അനുകൂലിച്ച് യു.എസില്‍ റാലികള്‍
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റിന്റെ ഗര്‍ഭഛിദ്ര വിരുദ്ധ നയങ്ങള്‍ക്ക് പിന്തുണയുമായി വന്‍ പ്രതിഷേധ റാലികള്‍ കഴിഞ്ഞ ദിവസമാണ് ഭ്രൂണഹത്യക്കെതിരേ രാജ്യവ്യാപകമായി പ്രതിഷേധ റാലികള്‍ സംഘടിപ്പിച്ചത്.
45 സംസ്ഥാനങ്ങളില്‍ നിന്ന് നൂറു കണക്കിന് ആളുകളാണ് പ്രൊട്ടസ്റ്റ് പി.പി എന്ന നാഷനല്‍ സംയുക്ത സംഘടന നേതൃത്വം നല്‍കിയ റാലിയില്‍ അണി നിരന്നത്.
പ്ലാന്‍ഡ് പാരന്റ് ഹുഡിന് നല്‍കി വരുന്ന ഫെഡറല്‍ സാമ്പത്തിക സഹായം നിര്‍ത്തണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.
2014 ല്‍ മാത്രം 3,24,000 ഗര്‍ഭഛിദ്രം നടത്തിയതായി പ്ലാന്‍സ് പാരന്റ് ഹുഡ് അധികൃതര്‍ പറഞ്ഞു.
ദേശവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി ഡാലസ് പ്ലാനോയിലെ ക്ലിനിക്കിന് മുന്നില്‍ ശനിയാഴ്ച റാലി നടന്നു. അനിഷ്ട സംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
റിപ്പബ്ലിക്കന്‍ പാര്‍ട്ടി അധികാരത്തിലെത്തിയതോടെ ഗര്‍ഭഛിദ്രത്തിനെതിരായ നീക്കങ്ങള്‍ ശക്തി പ്രാപിച്ചിട്ടുണ്ട്.
ട്രംപ് ഭരണകൂടം ഗര്‍ഭഛിദ്രത്തിനുകൂലമല്ലാത്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."