കരിപ്പൂര്‍: യൂത്ത് ലീഗ് പാര്‍ലമെന്റ് മാര്‍ച്ച് നടത്തും
ജിദ്ദ:കരിപ്പൂര്‍ എയര്‍പോര്‍ട്ടിനോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് മുസ്‌ലിം യൂത്ത് ലീഗ് പ്രത്യക്ഷ സമര രംഗത്തേക്ക്.
ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റുകള്‍ അനുവദിച്ചപ്പോള്‍ തഴഞ്ഞതിലും, ജംബോ വിമാനങ്ങള്‍ ഇറങ്ങാന്‍ അനുമതി നല്‍കാത്തതിലും പ്രതിഷേധിച്ച് ഏപ്രില്‍ മൂന്നിന് പാര്‍ലമെന്റ് മാര്‍ച്ച് നടത്തുമെന്ന് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ് ജിദ്ദയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇ കാറ്റഗറി വിമാനങ്ങള്‍ നേരത്തെ ഇറങ്ങിയതാണ്. എന്നാല്‍ റണ്‍വേയുടെ പണി പൂര്‍ത്തിയായ ശേഷം എന്തുകൊണ്ട് അനുമതി തടഞ്ഞു എന്നു മനസിലാകുന്നില്ല. ലക്ഷ്യം നേടും വരെ സമരരംഗത്തുണ്ടാകുമെന്ന് ഫിറോസ് പറഞ്ഞു.
ഇ.അഹമ്മദിന്റെ മയ്യിത്തിനോടു പോലും മര്യാദകേടു കാണിച്ച കേന്ദ്ര ഗവണ്‍മെന്റിന്റെ ഫാസിസ്റ്റ് നടപടിക്കെതിരേ സംഘടന രാജ്ഭവനില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ആ വിഷയത്തില്‍ തുടര്‍ പോരാട്ടങ്ങള്‍ നടത്തും. ഫിറോസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."