ബാഫ്തയിലും തിളങ്ങി ലാ ലാ ലാന്‍ഡ്
ലണ്ടന്‍: ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരങ്ങള്‍ പുറമേ ബാഫ്ത പുരസ്കാരങ്ങളിലും തിളങ്ങി ലാ ലാ ലാന്‍ഡ്. അഞ്ചു പുരസ്കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയത്. 11 നോമിനേഷനുകള്‍ ലഭിച്ചു.
മികച്ച ചിത്രം, മികച്ച നടി എന്നിവയാണ് ചിത്രം സ്വന്തമാക്കിയ പ്രമുഖ പുരസ്കാരങ്ങള്‍. കാസി അഫ്ളക് മികച്ച നടനും എമ്മാ സ്റ്റോണ്‍ നടിയുമായി.
ഇന്ത്യന്‍ താരം ദേവ് പട്ടേല്‍ മികച്ച സഹനടനുള്ള പുരസ്കാരം സ്വന്തമാക്കി. ലയണ്‍ എന്ന ചിത്രത്തിലെ പ്രകടനത്തിനാണിത്. ദേവ് പട്ടേലിനെ ഓസ്കര് അവാര്‍ഡിനും പരിഗണിക്കുന്നുണ്ട്. കെന്‍ ലോച്ചിന്റെ ഐ ഡാനിയേല്‍ ബ്ലാക്ക്. മികച്ച ബ്രിട്ടീഷ് ചിത്രത്തിന് പുരസ്കാരം നേടി.
വയോള ഡേവിസ് മികച്ച സഹനടിയായി. മികച്ച ഒറിജിനല്‍ തിരക്കഥയ്ക്കുള്ള പുരസ്കാരം മാഞ്ചസ്റ്റര്‍ ബൈ ദി സീ സ്വന്തമാക്കി. മികച്ച ദ്യശ്യമൊരുക്കിയതിന് ലിനസ് സാന്ഡ്ഗ്രെനും, പുരസ്കാരം നേടി.
മികച്ച നടിയായ എമ്മാ സ്റ്റോണ്‍ പുരസ്കാര ചടങ്ങില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരേയും പരാമര്‍ശം നടത്തി.
ലോകം വിഭജനത്തിന്റെ പാതയിലാണെന്നും എല്ലാവര്ക്കും മോശം സമയമാണെന്നും അവര്‍ പറഞ്ഞു.
ചിലര്‍ നമ്മളെയെല്ലാം വിഭജിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ അതിനെയെല്ലാം മറികടന്ന് നമുക്കിവിടെ ഒത്തുകൂടാന്‍ സാധിച്ചെന്നും സ്റ്റോണ്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."