HOME
DETAILS

സഊദി തൊഴില്‍ നിയമ ഭേദഗതി തിങ്കളാഴ്ച ശൂറ കൗണ്‍സില്‍ ചര്‍ച്ചയ്ക്ക്

  
backup
February 03 2018 | 11:02 AM

soudi-news-123633

ജിദ്ദ: സഊദി തൊഴില്‍ നിയമം ഭേദഗതി ചെയ്യാനുള്ള നിര്‍ദേശം സഊദി ശൂറാകൗണ്‍സില്‍ നാളെ ചര്‍ച്ച ചെയ്യും. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക എന്നതാണ് ഭേദഗതിയുടെ പ്രധാന ലക്ഷ്യമെന്നു കൗണ്‍സില്‍ അംഗങ്ങള്‍ പറഞ്ഞു.

തൊഴില്‍ നിയമത്തിലെ 75, 77, 214 വകുപ്പുകള്‍ ഭേദഗതി ചെയ്യണമെന്നാണ് ശൂറാ കൗണ്‍സില്‍ അംഗങ്ങളുടെ ആവശ്യം. സ്വദേശികളെ ജോലിക്ക് വെക്കുന്നതും പിരിച്ചു വിടുന്നതുമാണ് പ്രധാനമായും ഈ വകുപ്പുകള്‍ പ്രതിപാദിക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങള്‍ ഈ വകുപ്പുകള്‍ ദുരുപയോഗം ചെയ്യുന്നതായി വ്യാപകമായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നിയമം ഭേതഗതി ചെയ്യാനുള്ള നിര്‍ദേശം വന്നത്.

മതിയായ നഷ്ടപരിഹാരം നല്‍കാതെ തൊഴിലാളികളെ ജോലിയില്‍ നിന്നും പിരിച്ചു വിടുന്നത് അവസാനിപ്പിക്കണമെന്നതാണ് പ്രധാനപ്പെട്ട ഒരു നിര്‍ദേശമെന്ന് കൗണ്‍സില്‍ അംഗം മുഹമ്മദ് അല്‍ കുനൈസി പറഞ്ഞു.
സ്വകാര്യ മേഖലയിലെ എല്ലാ സ്ഥാപനങ്ങളും ജോലി സമയം ആഴ്ചയില്‍ നാല്‍പ്പത് മണിക്കൂറായി നിജപ്പെടുത്തണം.

ആഴ്ചയില്‍ അഞ്ചു പ്രവൃത്തി ദിവസം മാത്രമേ അനുവദിക്കാവൂ. ഇതില്‍ കൂടുതല്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് കൂടുതല്‍ വേതനം നല്‍കാനും അംഗങ്ങള്‍ നിര്‍ദേശിച്ചു. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളിലാണ് ശൂറാ കൗണ്‍സില്‍ യോഗം ചേരുന്നത്.

അതേസമയം സ്വകാര്യ ബിസിനസ് രംഗത്ത് വിദേശികളുടെ ആധിപത്യമാണെന്ന് ശൂറാ കൗണ്‍സില്‍ അംഗം ഖസീം അല്‍ ഖാലിദി പറഞ്ഞു. തൊഴില്‍ വിസയില്‍ കഴിയുന്ന നിരവധി വിദേശികള്‍ നിയമവിരുദ്ധമായി ബിസിനസ് നടത്തുന്നുണ്ടെന്നും ഇത് അവസാനിപ്പിക്കാനുള്ള നടപടി ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  27 minutes ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  42 minutes ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  an hour ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  2 hours ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  2 hours ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  3 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  4 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  4 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  5 hours ago