കോടതിയലക്ഷ്യക്കേസ്: ജസ്റ്റിസ് കര്ണന് ഹാജരായില്ല
ന്യൂഡല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ കല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സി.എസ് കര്ണന് സുപ്രിംകോടതിയില്‍ ഹാജരായില്ല. ജസ്റ്റിസ് കര്‍ണനോ അദ്ദേഹത്തിന്റെ അഭിഭാഷകനോ കോടതിയില്‍ ഹാജരാകാതിരുന്ന പശ്ചാത്തലത്തില്‍ കേസ് മൂന്നാഴ്ച കഴിഞ്ഞു വീണ്ടും കോടതി പരിഗണിക്കും. താനൊരു ദലിതനായതിനാല്‍ തന്നെ ഇരയാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് കര്ണന് സുപ്രിംകോടതി രജിസ്ട്രാര്‍ക്ക് എഴുതിയ കത്ത് കോടതി രേഖകളില്‍ ഉള്‍പ്പെടുത്തി. നോട്ടിസ് അയച്ച ശേഷം ഈ മാസം 10നാണ് കര്ണന് രജിസ്ട്രാര്‍ക്ക് കത്തെഴുതിയത്.
കോടതിയലക്ഷ്യക്കേസില്‍ ഇന്നലെ ഹാജരാകണമെന്നാണ് നേരത്തെ ജസ്റ്റിസ് കര്‍ണനോട് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഏഴംഗ ബെഞ്ച് ആവശ്യപ്പെട്ടിരുന്നത്. കര്ണന് മറ്റൊരു അവസരം നല്‍കുകയോ അല്ലെങ്കില്‍ ജാമ്യം ലഭിക്കാവുന്ന വാറന്‍ഡ് പുറപ്പെടുവിക്കുകയോ മാത്രമാണ് ഇനിയുള്ള പോംവഴിയെന്ന് കേസ് പരിഗണിക്കുന്ന ബെഞ്ചിലെ ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു. തല്ക്കാലം തങ്ങള്‍ കേസ് മാറ്റിവയ്ക്കുകയാണ്. തങ്ങള്‍ ചില ചോദ്യങ്ങള്‍ ചോദിക്കും. അതിന് ജസ്റ്റിസ് കര്ണന് മറുപടി പറയേണ്ടിവരുമെന്നും കോടതി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."