തന്നെ വീട്ടുതടങ്കലിലാക്കിയത് പാകിസ്താന്; മുന്‍ നിലപാട് തിരുത്തി ഹാഫിസ് സഈദ്
ഇസ്ലാമാബാദ്: മുന്‍നിലപാട് തിരുത്തി ഹാഫിസ് സഈദ്. തന്നെ വീട്ടുതടങ്കലിലാക്കിയത് പാകിസ്താനെന്ന് ജമാഅത്തുദ്ദഅ്വ നേതാവും മുംബൈ ഭീകരാക്രമണ സൂത്രധാരനുമായ ഹാഫിസ് സഈദ്. ഇന്ത്യയുടെയും അമേരിക്കയുടെയും സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് തന്നെ പാക് സര്‍ക്കാര്‍ വീട്ടുതടങ്കലിലാക്കിയത് എന്ന സഈദിന്റെ മുന്‍ നിലാപാടാണ് ഇപ്പോള്‍ സഈദ് തന്നെ തിരുത്തിയിരിക്കുന്നത്.
തന്നെ വീട്ടുതടങ്കലിലിട്ടതിനു പിന്നില്‍ ഇന്ത്യയിലെ മോദി സര്‍ക്കാരല്ലെന്നും പാകിസ്താന് സര്‍ക്കാരാണെന്നും ഹാഫിസ് സഈദ് വ്യക്തമാക്കി. കശ്മിര് വിഷയം ഉയര്ത്തുന്നതില്നിന്നു തടയാനാണ് തന്നെ പാക് സര്‍ക്കാര്‍ വീട്ടുതടങ്കലിലാക്കിയതെന്നും സഈദ് പറഞ്ഞു.
ലാഹോറില്‍ ഒരു സ്വകാര്യ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഹാഫിസ് സഈദ്. 'മോദി സര്‍ക്കാരല്ല, നമ്മുടെ തന്നെ പാകിസ്താന് സര്‍ക്കാരാണ് എന്നെ പത്തു മാസത്തെ വീട്ടുതടങ്കലിലാക്കിയത്. കശ്മിര് പ്രശ്നം ഉയര്‍ത്തുന്നതില്‍നിന്ന് എന്നെ തടയുകയായിരുന്നു പാകിസ്താന്റെ ലക്ഷ്യം.'-സഈദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."