തിരുപ്പതിയിലെ ഇന്ത്യന്‍ ക്യൂലിനറി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
കേന്ദ്ര ടൂറിസം മന്ത്രാലയത്തിനു കീഴിലെ സ്വയംഭരണ സ്ഥാപനമായ തിരുപ്പതിയിലെ ഇന്ത്യന്‍ ക്യൂലിനറി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (ഐ.സി.ഐ) പാചകകലയില്‍ താല്‍പര്യമുള്ള പ്ലസ്ടുകാര്‍ക്ക് പ്രവേശം തേടാം. ഇന്ദിരാ ഗാന്ധി നാഷനല്‍ യൂനിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്താണ് കോഴ്‌സ് നടത്തുന്നത്.
ബി.എസ്.സി ക്യൂലിനറി ആര്‍ട്‌സ് കോഴ്‌സില്‍ പ്രവേശത്തിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ആറു സെമസ്റ്ററുകളായുള്ള മൂന്നു വര്‍ഷത്തെ ബിരുദ പഠനമാണിത്. ഫുഡ് പ്രൊഡക്ഷന്‍, ഫുഡ് ഹാന്‍ഡിലിങ്, ഹൈജീന്‍, ഫുഡ് സേഫ്റ്റി, കിച്ചന്‍ മാനേജ്‌മെന്റ്, ഫുഡ് കോസ്റ്റിങ് തുടങ്ങിയ വിഷയങ്ങളില്‍ അറിവും പ്രായോഗിക പരിശീലനങ്ങളും നല്‍കുന്നതോടൊപ്പം ഹോട്ടല്‍, ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖലകളില്‍ ഷെഫ് ഉള്‍പ്പെടെയുള്ള കരിയറിനു പ്രാപ്തമാക്കുന്നു.
യോഗ്യത: ഇംഗ്ലീഷ് ഒരു വിഷയമായി ഏതെങ്കിലും സബ്ജക്ട് കോംപിനേഷനില്‍ പ്ലസ് ടു, തത്തുല്യ പരീക്ഷ വിജയിക്കണം.
ഉയര്‍ന്ന പ്രായപരിധി: 01.08.2016ന് 22 വയസ്. (പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് 25 വയസുവരെയാകാം). ഫിസിക്കല്‍ ഫിറ്റ്‌നസ് ഉള്ളവരായിരിക്കണം.
അപേക്ഷ ഓണ്‍ലൈനായി ംംം.വേശാ.െഴീ്.ശി എന്ന വെബ്‌സൈറ്റിലൂടെ സമര്‍പ്പിക്കാം. വിശദ വിവരങ്ങളടങ്ങിയ ഇന്‍ഫര്‍മേഷന്‍ ബ്രോഷര്‍ വെബ്‌സൈറ്റില്‍നിന്നു ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷാഫീസ് 1,000 രൂപയാണ്.
പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്കും അംഗപരിമിതര്‍ക്കും 500 രൂപ മതിയാകും. ഇന്ത്യന്‍ ക്യൂലിനറി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പേരില്‍ നോയിഡയില്‍ മാറ്റാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റായി അപേക്ഷാഫീസ് നല്‍കണം. അപേക്ഷയുടെ പ്രിന്റൗട്ടില്‍ ഫോട്ടോ പതിച്ച് ബന്ധപ്പെട്ട രേഖകള്‍ സഹിതം 2016 ജൂലൈ രണ്ടിന് മുമ്പായി കിട്ടത്തക്കവണ്ണം Admission Cell of ICI, National Council for Hotel Management and Catering technology A-34, Sector62, NOIDA 201309 എന്ന വിലാസത്തില്‍ രജിസ്‌ട്രേഡ് തപാലില്‍ അയക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ംംം.വേശാ.െഴീ്.ശി
അപേക്ഷിക്കാവുന്ന അവസാന തിയതി: ജൂണ്‍ 28
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."