HOME
DETAILS

നോട്ട് നിരോധനം: അനധികൃത അക്കൗണ്ടുകളില്‍ പണം നിക്ഷേപിച്ച രണ്ടുലക്ഷം പേര്‍ക്ക് നോട്ടിസ്

  
backup
February 03 2018 | 17:02 PM

%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%82-%e0%b4%85%e0%b4%a8%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4-%e0%b4%85

ന്യൂഡല്‍ഹി: 1000, 500 നോട്ട് നിരോധനക്കാലത്ത് അനധികൃത അക്കൗണ്ടുകളില്‍ പണം നിക്ഷേപിച്ച രണ്ടു ലക്ഷം പേര്‍ക്ക് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചു. കണക്കില്‍പ്പെടാത്ത 15 ലക്ഷമോ അതിലേറെയോ തുക നിക്ഷേപിച്ചവര്‍ക്കാണ് നോട്ടിസ് അയച്ചത്. ഇതു കൈപ്പറ്റിയ 1.98 ലക്ഷത്തോളം പേരില്‍ ആരും മറുപടി അയച്ചിട്ടില്ല. ഇവര്‍ക്കെതിരേ കടുത്ത ശിക്ഷാ നടപടികളുണ്ടാകുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സി.ബി.ഡി.ടി) ചെയര്‍മാന്‍ സുശീല്‍ ചന്ദ്ര പറഞ്ഞു. 2016 നവംബറിലായിരുന്നു നോട്ട് അസാധുവാക്കല്‍. അപ്പോള്‍ ചില അക്കൗണ്ടുകളില്‍ വന്‍തുകയെത്തിയിരുന്നു.

കഴിഞ്ഞ മൂന്നുമാസത്തിനിടെ നികുതിയുമായി ബന്ധപ്പെട്ട് മൂവായിരത്തോളം പേര്‍ക്കെതിരേ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. നികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തുക, നികുതി തട്ടിപ്പ് തുടങ്ങിയവയ്ക്കാണ് നടപടി. ആദായനികുതി വകുപ്പില്‍ ഡിജിറ്റല്‍വല്‍ക്കരണം ശക്തമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇ- അസസ്‌മെന്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വകുപ്പ്. ഓണ്‍ലൈനായി നികുതി ഫയല്‍ ചെയ്യുന്നതുള്‍പ്പെടെ പരീക്ഷണാടിസ്ഥാനത്തില്‍ ഇ- അസെസ്‌മെന്റ് ആരംഭിച്ചിട്ടുണ്ട്. ഈ വര്‍ഷം ഇത് വ്യാപിപ്പിക്കുമെന്നും സുശീല്‍ ചന്ദ്ര കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago