ലാന്‍ഡ് യൂസ് ബോര്‍ഡ് റീജ്യണല്‍ ഓഫിസില്‍ വിവിധ ഒഴിവുകള്‍
മലപ്പുറം: കേരളാ സ്റ്റേറ്റ് ലാന്‍ഡ് യൂസ് ബോര്‍ഡിന്റെ തൃശൂര്‍ റീജ്യണല്‍ ഓഫിസില്‍ തൂത സബ് വാട്ടര്‍ഷെട്ട് പ്ലാന്‍, കരുവന്നൂര്‍ നദീതട പ്ലാന്‍, ഇക്കോ റീസ്റ്റൊറേഷന്‍ പ്ലാനിന്റെ പൈലറ്റ് പ്രൊജക്ട് എന്നിവ തയാറാക്കുന്നതിനു താഴെ കൊടുക്കുന്ന ഉദ്യോഗാര്‍ഥികളുടെ ഒഴിവുണ്ട്.
1. പ്രൊജക്ട് സയന്റിസ്റ്റ്
(കാറ്റഗറി 1):
16 ഒഴിവുകള്‍. യോഗ്യത: എം.എസ്.സി ജ്യോഗ്രഫി, ജിയോളജി, എന്‍വയണ്‍മന്റല്‍ സയന്‍സ്, ബി.എസ്.സി, അഗ്രികള്‍ച്ചര്‍ ഫോറസ്ട്രി.
ശമ്പളം: പ്രതിമാസം 15,000 രൂപ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചു നദീതട പ്ലാന്‍, നീര്‍ത്തട മാസ്റ്റര്‍ പ്ലാന്‍, വിഭവ ഭൂപടം തയാറാക്കുന്നതിലുള്ള പ്രവൃത്തിപരിചയം, ജി.ഐ.എസിലുള്ള പ്രവൃത്തിപരിചയം, ജി.പി.എസിലുള്ള പ്രവൃര്‍ത്തിപരിചയം അഭികാമ്യം.
2. പ്രൊജക്ട് സയന്റിസ്റ്റ്
(കാറ്റഗറി 11):
രണ്ട് ഒഴിവുകള്‍. യോഗ്യത: എം.എസ്.സി ബോട്ടണി, പ്ലാന്റ് സയന്‍സ്. ശമ്പളം: 15,000 രൂപ.
ടാക്‌സോണമി, ഫീല്‍ഡ് സര്‍വേ, സ്പീഷിസ് ഐഡന്റിഫിക്കേഷന്‍, എക്കോളജിക്കല്‍ ഡാറ്റ അനാലിസിസ്, എക്കോ റെസ്റ്റോറേഷന്‍ പ്ലാന്‍ തയാറാക്കല്‍ എന്നിവയിലുള്ള പ്രവൃത്തിപരിചയം അഭികാമ്യം.
3. സ്‌കില്‍ഡ് അസിസ്റ്റന്റ്:
ഒരു ഒഴിവ്. വേതനം 13,000 രൂപ. യോഗ്യത: 1. സിവില്‍ അല്ലെങ്കില്‍ ആര്‍ക്കിടെക്ചറല്‍ എന്‍ജിനിയറിങില്‍ ഡിപ്ലോമ, ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ്. 2. വിഭവ ഭൂപടങ്ങള്‍ കഡസ്ട്രല്‍ മാപ്പില്‍ തയാറാക്കല്‍, വാട്ടര്‍ഷെഡ് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കല്‍, സ്വതന്ത്ര സോഫ്റ്റ്‌വേര്‍ ഉപയോഗിച്ച് ഭൂപടങ്ങള്‍ ഡിജിറ്റലായി തയാറാക്കല്‍ എന്നിവയില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രമേയ ഭൂപടങ്ങളുടെ ഡിജിറ്റൈസേഷന്‍, അനാലിസിഡ്, നദീതട പ്ലാന്‍ തയാറാക്കല്‍ എന്നിവയിലുള്ള പ്രവൃത്തിപരിചയം അഭികാമ്യം.
4. ടെക്‌നിക്കല്‍ അസിസ്റ്റന്റ്
(ജിയോളജി):
ഒരു ഒഴിവ്. വേതനം 20,000 രൂപ. യോഗ്യത 1. എം.എസ്.സി ജിയോളജി 2. ഡിപ്ലോമ ഇന്‍ ജിയോ ഇന്‍ഫര്‍മാറ്റിക്‌സ് 3. സ്വതന്ത്ര സോഫ്റ്റ്‌വേര്‍ (ക്യൂ.ജി.ഐ.എസ്) ഉപയോഗിച്ച് ഭൂപടങ്ങള്‍ ഡിജിറ്റലായി തയാറാക്കുന്നതിനുള്ള പാടവം. പഞ്ചായത്തുതല വിഭവഭൂപട നിര്‍മാണം, തീര്‍ത്തട മാസ്റ്റര്‍ പ്ലാന്‍നദീതട പ്ലാന്‍ രൂപവല്‍ക്കരണം, പ്രകൃതി വിഭവ പരിപാലന സ്‌കീമുകള്‍ തയാറാക്കല്‍ എന്നിവയില്‍ ചുരുങ്ങിയത് അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം.
താല്‍പര്യമുള്ളവര്‍ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും സഹിതം കേരളാ സ്റ്റേറ്റ് ലാന്‍ഡ് യൂസ് ബോര്‍ഡ്, റീജനല്‍ ഓഫിസ്, മുനിസിപ്പല്‍ ഷോപ്പിങ് കോംപ്ലക്‌സ്, ഡി. ബ്ലോക്ക്, പാട്ടുരായ്ക്കല്‍ ഓഫിസില്‍ (കേരള സ്റ്റേറ്റ് ഫിനാന്‍ഷല്‍ എന്റര്‍പ്രൈസിനു മുകളില്‍) മെയ് 30ന് രാവിലെ 10ന് കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍ 0487 2321868.
താഴെ ഒഴിവുകളിലേക്ക് 31ന് രാവിലെ ഒന്‍പതിന് കൂടിക്കാഴ്ച നടക്കും
1. അഗ്രികള്‍ച്ചര്‍ ഓഫിസര്‍:
രണ്ട് ഒഴിവുകള്‍. യോഗ്യത: ബി.എസ്.സി അഗ്രികള്‍ച്ചര്‍, മാസ വേതനം 25,000 രൂപ. അഗ്രികള്‍ച്ചര്‍, ഹോര്‍ട്ടികള്‍ച്ചര്‍, സോയില്‍ സയന്‍സ് മുതലായവയില്‍ ബിരുദാനന്തര ബിരുദം, ഗവേഷണം, കാര്‍ഷിക വിജ്ഞാനവ്യാപനത്തിലോ പ്രകൃതിവിഭവ പരിപാലനവുമായി ബന്ധപ്പെട്ട പ്രൊജക്ടുകളിലോ പ്രവൃത്തി പരിചയം അഭികാമ്യം.
2. റിസര്‍ച്ച് അസിസ്റ്റന്റ്:
ഒരു ഒഴിവ്. യോഗ്യത: എം.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സ് ഇക്കണോമിക്‌സ് ജിയോഗ്രഫി. വേതനം 15,000 രൂപ. പ്രകൃതി വിഭവ പരിപാലന പ്രൊജക്ടുകളില്‍ ഫീല്‍ഡ് പ്രവര്‍ത്തനം ഗവേഷണത്തിലുള്ള പ്രവൃത്തിപരിചയം അഭികാമ്യം.
3. ഡ്രാഫ്റ്റ്‌സ്മാന്‍
(ജി.ഐ.എസ്.)
ഒരു ഒഴിവ്. വേതനം 12,000 രൂപ, യോഗ്യത: 1. ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ (എന്‍.ടി.ഡി ഡിപ്ലോമ ഇന്‍ സിവില്‍ എന്‍ജിനിയറിങ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍ 2. സ്വതന്ത്ര സോഫ്റ്റ്‌വേര്‍ ഉപയോഗിച്ച് ഭുപടങ്ങള്‍ ഡിജിറ്റലായി തയാറാക്കുന്നതിനുള്ള പാടവവും സര്‍ട്ടിഫിക്കറ്റും. വാട്ടര്‍ഷെഡ് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതിനുള്ള പാടവം അഭികാമം.
4. ജി.ഐ.എസ് ടെക്‌നീഷന്‍:
രണ്ട് ഒഴിവുകള്‍. വേതനം 12,000 രൂപ. യോഗ്യത യോഗ്യത: 1. ജി.ഐ.എസ് ജിയോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തിലുള്ള (ജി.ഐ.എസ്) സര്‍ട്ടിഫിക്കറ്റ്, കംപ്യൂട്ടര്‍ ഹാര്‍ഡ്‌വേര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്കിങ് സര്‍ട്ടിഫിക്കറ്റ്. 2. സ്വതന്ത്ര സോഫ്റ്റ്‌വേര്‍ (ക്യൂ.ജി.ഐ.എസ്) ഉപയോഗിച്ച് ഭൂപടങ്ങള്‍ ഡിജിറ്റലായി തയാറാക്കുന്നതിനുള്ള കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം. വാട്ടര്‍ഷെഡ് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതിനുള്ള പ്രവൃത്തിപരിചയം അഭികാമ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."