അനായാസം ഇന്ത്യ
ഹൈദരാബദ്: കടുവകളെ ഒന്നു ഗര്‍ജിക്കാന്‍ പോലും അനുവദിക്കാതെ ഇന്ത്യ ബംഗ്ലാദേശിനെതിരായ ഏക ടെസ്റ്റില്‍ ഉജ്ജ്വല വിജയം സ്വന്തമാക്കി. 208 റണ്‍സിനാണു ഇന്ത്യ വിജയത്തിലെത്തിയത്. 459 റണ്‍സ് വിജയ ലക്ഷ്യവുമായി ബാറ്റിങിനിറങ്ങിയ ബംഗ്ലാദേശ് 250 റണ്‍സിനു കൂടാരം പൂകി. നാലു വിക്കറ്റ് വീതം വീഴ്ത്തിയ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയുമാണ് ഇന്ത്യയ്ക്ക് ജയമൊരുക്കിയത്. ശേഷിച്ച രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി ഇഷാന്ത് ശര്‍മയും നിര്‍ണായക പങ്കു വഹിച്ചു. ഇതോടെ ഇന്ത്യന്‍ മണ്ണില്‍ ആദ്യ ടെസ്റ്റ് കളിക്കാനിറങ്ങിയ ബംഗ്ലാദേശിനു ഒരു മത്സരം മാത്രമുളള പരമ്പര അടിയറ വയ്‌ക്കേണ്ടി വന്നു. ഇരട്ട സെഞ്ച്വറി നേടിയ വിരാട് കോഹ്‌ലിയാണു കളിയിലെ താരം.
സ്‌കോര്‍: ഇന്ത്യ- ഒന്നാം ഇന്നിങ്‌സ്687, രണ്ടാം ഇന്നിങ്‌സ് നാലു വിക്കറ്റിനു 159 ഡിക്ല. ബംഗ്ലാദേശ് ഒന്നാം ഇന്നിങ്‌സ് 388, രണ്ടാം ഇന്നിങ്‌സ് 250.
അവസാന ദിനത്തില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സെന്ന നിലയില്‍ ബാറ്റിങ് തുടങ്ങിയ ബംഗ്ലാദേശിനു അഞ്ചാം ദിനത്തിലെ തുടക്കത്തിലൊഴിച്ച് കളിയുടെ മറ്റൊരു ഘട്ടത്തിലും ഇന്ത്യക്ക് വെല്ലുവിളി തീര്‍ക്കാന്‍ സാധിച്ചില്ല.
തുടക്കത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ മികച്ച പ്രതിരോധം തീര്‍ക്കാന്‍ ബംഗ്ലാ താരങ്ങള്‍ക്കു സാധിച്ചു. എന്നാല്‍ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും ഇഷാന്ത് ശര്‍മ്മയും അവസരത്തിനൊത്തുയര്‍ന്നതോടെ അവരുടെ പ്രതിരോധം ഉലഞ്ഞു.
ബംഗ്ലാദേശിനായി അര്‍ധ സെഞ്ച്വറി നേടിയ മഹമുദുല്ലയാണു ടോപ് സ്‌കോറര്‍. 149 പന്തില്‍ ഏഴു ബൗണ്ടറിയടക്കം 64 റണ്‍സാണ് മഹ്മദുല്ലയുടെ സംഭാവന. സൗമ്യ സര്‍ക്കാര്‍ (42), മൊമീനുല്‍ ഹഖ് (27), ഷാക്കിബ് അല്‍ ഹസന്‍ (22), മുഷ്ഫിഖര്‍ റഹിം (23), സാബ്ബിര്‍ റഹ്മാന്‍ (22) മെഹ്ദി ഹസന്‍ (23) എന്നിവര്‍ അല്‍പ നേരം പിടിച്ചു നിന്നെങ്കിലും വലിയ സ്‌കോറിലെത്താന്‍ സാധിക്കാതെ കീഴടങ്ങി. വാലറ്റക്കാരായ താജുല്‍ ഇസ്‌ലമിനും (6) തസ്‌കിന്‍ അഹമ്മദിനും (ഒന്ന്) ഇന്ത്യന്‍ സ്പിന്‍ ആക്രമണത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല. മൂന്നു റണ്‍സുമായി ഖമറുല്‍ ഇസ്‌ലാം പുറത്താകാതെ നിന്നു.
അശ്വിന്‍ 30.3 ഓവറില്‍ 73 റണ്‍സ് വഴങ്ങിയും ജഡേജ 37 ഓവറില്‍ 78 റണ്‍സ് വഴങ്ങിയും നാലു വീതം വിക്കറ്റുകള്‍ വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."