വിമുക്തി: പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 43.85 ലക്ഷം
മലപ്പുറം: കേരള സര്‍ക്കാര്‍ എക്സൈസ് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ നടപ്പാക്കിവരുന്ന ലഹരി വര്‍ജനമിഷന്‍ 'വിമുക്തി' പദ്ധതി ഉദ്ഘാടനത്തിനും ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്കുമായി ജില്ലയില്‍ 43.85 ലക്ഷം രൂപ അനുവദിച്ചു.
ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് 25,000 രൂപ വീതവും നഗരസഭകള്‍ക്ക് 50,000 രൂപവീതവും ഗ്രാമപഞ്ചായത്തുകള്‍ക്ക് 25,000 രൂപവീതവുമാണ് അനുവദിച്ചത്. ഫണ്ട് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മന്ത്രി ഡോ. കെ.ടി ജലീല്‍ നിര്‍വഹിച്ചു.
പി. ഉബൈദുല്ല എം.എല്‍.എ ആധ്യക്ഷനായി.
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആറ്റുണ്ണി തങ്ങള്‍, മലപ്പുറം നഗരസഭാ വൈസ് ചെയര്മാന് പെരുമ്പള്ളി സെയ്ദ്, താഴേക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ നാസര്‍ എന്നിവര്‍ ഫണ്ട് സ്വീകരിച്ചു. ജില്ലയിലെ 94 ഗവ. ഹയര്‍സെക്കന്‍ഡറി ഹൈസ്കൂളുകള്‍ക്കും എയ്ഡഡ് മേഖലയില്‍ 85 എണ്ണത്തിനും 33 കോളജുകള്‍ക്കും 5,000 രൂപ വീതം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."