മട്ടന്കുറുമ
ചേരുവകള്‍
ആട്ടിറച്ചി -500 ഗ്രാം
സവാള-3
ഇഞ്ചി -ഒരു കഷണം
വെളുത്തുള്ളി -15 അല്ലി
പച്ചമുളക് -5
മല്ലിപ്പൊടി-2 ടേബിള്‍ സ്പൂണ്‍
മുളകുപൊടി-
ഒന്നര ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി -അര ടീസ്പൂണ്‍
തേങ്ങ ചിരവിയത്- ഒന്നര കപ്പ്
പെരും ജീരകം- 1 ടീസ്പൂണ്‍
തൈര് -അര കപ്പ്
തക്കാളി -3
കറുവാപട്ട -2
ഗ്രാമ്പു -4
ഏലക്കാ-2
വെളിച്ചെണ്ണ - ആവശ്യത്തിന്
ഉപ്പ് -പാകത്തിന്
തയാറാക്കുന്ന വിധം
ഇറച്ചി കഷണങ്ങളാക്കി മുറിച്ചു കഴുകുക. തേങ്ങ, പെരുംജീരകം, കസ്കസ് എന്നിവ നല്ല മയത്തില്‍ അരച്ചെടുക്കുക. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, മുളകുപൊടി, മല്ലിപ്പൊടി എന്നിവ പേസ്റ്റ് രൂപത്തില്‍ അരയ്ക്കുക.
ചുവട് കട്ടിയുള്ള പാത്രത്തില്‍ എണ്ണ ചൂടാകുമ്പോള്‍ കറുവപ്പട്ട, ഗ്രാമ്പു, ഏലയ്ക്ക എന്നിവ ഇട്ട് മൂപ്പിക്കുക. അതിലേക്ക് സവാളയും ചേര്‍ത്ത് വഴറ്റുക. ശേഷം ഇറച്ചിയും പേസ്റ്റ് രൂപത്തിലരച്ചുവച്ച ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, മഞ്ഞള്‍ പൊടി, മുളകുപൊടി, മല്ലിപ്പൊടി എന്നിവയും ചേര്‍ത്തു നന്നായി ഇളക്കുക. അതിലേക്കു തൈരും തക്കാളിയും ആവശ്യത്തിനു വെള്ളവും ഉപ്പും ചേര്‍ത്ത് മൂടിവച്ചു വേവിക്കണം. ഇറച്ചി മയത്തില്‍ വെന്തതിനുശേഷം അരച്ച തേങ്ങ കലക്കി ഒഴിക്കുക. തിളച്ചു കഴിഞ്ഞ് ഓഫാക്കുക. ആടുകുറുമ റെഡി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."