ബിനോയ് കോടിയേരിയുടെ സാമ്പത്തിക സ്രോതസ് വെളിപ്പെടുത്തണം: വി.ഡി സതീശന്‍
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയുടെ സാമ്പത്തിക സ്രോതസ് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി സതീശന്‍. പൊതുപ്രവര്‍ത്തകരും അവരുടെ മക്കളും എന്തു ചെയ്യുന്നുവെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതിനെക്കുറിച്ച് ഒരു കാരണവശാലും അന്വേഷിക്കാന്‍ തയാറല്ലെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. പണമിടപാട് സംബന്ധിച്ച് കേരളത്തില്‍ പരാതിയില്ലെന്ന വാദമാണ് മുഖ്യമന്ത്രി ഉയര്‍ത്തിയത്. ഇത് ഒരു ധാര്‍മിക പ്രശ്‌നമാണ്. കെ.എം മാണിയെക്കുറിച്ചുള്ള വീക്ഷണം ലേഖനം പാര്‍ട്ടിയുടെയോ യു.ഡി.എഫിന്റെയോ അഭിപ്രായമല്ല. മുന്നണിയിലേക്കു വരുന്നത് സംബന്ധിച്ച് കേരള കോണ്‍ഗ്രസാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കിഫ്ബി പദ്ധതികളുടെ വായ്പാ തിരിച്ചടവിന്റെ 72 ശതമാനം വരെ അടുത്ത സര്‍ക്കാരിന്റെ തലയിലാകും. കൈയും കാലും കെട്ടിയിട്ട അവസ്ഥയിലായിരിക്കും അടുത്ത സര്‍ക്കാര്‍. കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയുടെ പ്രതിഫലനമാണ് ബജറ്റ്. കൗശലപൂര്‍വം വസ്തുതകളെ മറച്ചുവയ്ക്കാനാണ് ധനമന്ത്രി ശ്രമിച്ചതെന്നും സതീശന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."