നഗരസഭകള്‍ മാര്‍ച്ച് ഇരുപതിനകം ഒ.ഡി.എഫ് പദവിയിലേക്ക്
മലപ്പുറം: ഗ്രാമപഞ്ചായത്തുകള്‍ക്കു പുറമേ നഗരസഭകളും ഒ.ഡി.എഫ് സ്റ്റാറ്റസിലേക്ക്. മാര്‍ച്ച് 20നകം ലക്ഷ്യം കൈവരിക്കാന്‍ മന്ത്രി ഡോ. കെ.ടി ജലീലിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് സമ്മേളന ഹാളില്‍ ചേര്‍ന്ന നഗരസഭകളുടെ യോഗം തീരുമാനിച്ചു.
12 നഗരസകളിലായി 2,083 ടോയ്ലറ്റുകളാണ് ടാര്‍ജറ്റ്. 945 എണ്ണം പണി പൂര്‍ത്തീകരിച്ചു. കോട്ടക്കല്‍, തിരൂരങ്ങാടി, കൊണ്ടോട്ടി നഗരസഭകള്‍ ഇതിനകം ഒ.ഡി.എഫ് പ്രഖ്യാപിച്ചു. യോഗത്തില്‍ പി. ഉബൈദുല്ല എം.എല്‍.എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്, വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, വികസന സ്ഥിരംസമിതി ചെയര്മാന് ഉമ്മര്‍ അറക്കല്‍, എ.ഡി.എം പി. സയ്യിദലി, ജില്ലാ ശുചിത്വ മിഷന് അസിസ്റ്റന്റ് കോഡിനേറ്റര്‍ സി. സൈനുദ്ദീന്‍, ടെക്നിക്കല്‍ കണ്‍സല്‍ട്ടന്റ് വിനീത്, ശുചിത്വമിഷന് ജില്ലാ കോഡിനേറ്റര്‍ ജയ് പി. ബാല്‍, പ്രോഗ്രാം ഓഫിസര്‍ ജ്യോതിഷ്, നഗരസഭാ ചെയര്പേഴ്സണ്മാര്, സെക്രട്ടറിമാര്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."