മൃതദേഹത്തെ അപമാനിച്ച സംഭവം: ഏഴുപേര്‍ അറസ്റ്റില്‍
കൊച്ചി: പ്രമുഖ ചിത്രകാരനും ശില്‍പ്പിയുമായ അശാന്തന്റെ മൃതദേഹത്തെ അപമാനിച്ച സംഭവത്തില്‍ കോര്‍പറേഷനിലെ കൗണ്‍സിലര്‍ അടക്കം ഏഴുപേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. കൗണ്‍സിലര്‍ കെ.വി.പി കൃഷ്ണകുമാര്‍ (58), എറണാകുളം ശിവക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ഹോസ്പിറ്റല്‍ റോഡ് റീജ്യനല്‍ ഗാര്‍ഡനില്‍ രാജേന്ദ്രപ്രസാദ് (60), എം.ജി റോഡ് വേമ്പിളാശേരി വീട്ടില്‍ ജനാര്‍ദനന്‍ (60), ഡി.എച്ച് റോഡ് ഇന്ത്യന്‍ ഗസ്റ്റ് ഹൗസില്‍ വി.എസ് പ്രദീപ് (58), തോട്ടയ്ക്കാട്ടു റോഡ് ഐഡിയല്‍ റസിഡന്‍സിയില്‍ ഐ.എന്‍ രഘു (50), തമ്മനം ശിവ പൊന്നയില്‍ ഹൗസില്‍ ബി. ഗിരിജാ വല്ലഭന്‍ (63), പൊന്നുരുന്നി ഭുവനേശ്വരി റോഡില്‍ എ.ആര്‍ കൃഷ്ണന്‍ (61) എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പൊലിസ് അറസ്റ്റ് ചെയ്തത്.
ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. അന്യായമായി സംഘം ചേര്‍ന്ന് മൃതദേഹം തടഞ്ഞതിനും ഭീഷണിപ്പെടുത്തിയതിനും ലളിതകലാ അക്കാദമി പരിസരത്ത് നാശനഷ്ടം വരുത്തിയതിനുമാണ് ഇവര്‍ക്കെതിരേ കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."