നഷ്ടക്കണക്കില്‍ ബാരാപോള്‍
ഇരിട്ടി: ഏറെ പ്രതീക്ഷയോടെ ആരംഭിച്ച ബാരാപോള്‍ മിനി ജലവൈദ്യുതി പദ്ധതി അവതാളത്തില്‍. ഈ വര്‍ഷം പ്രതീക്ഷിച്ച വൈദ്യുതി ഇവിടെ ഉത്പാദിപ്പിക്കാനായില്ല. 36000 ദശലക്ഷം മെഗാവാട്ട് വൈദ്യുതി ഉത്പാദനം പ്രതീക്ഷിച്ചിടത്ത് 20000 ദശലക്ഷം മെഗാവാട്ട് വൈദ്യുതി ഉത്പാദനം മാത്രമാണ് നടന്നത്. 45 ശതമാനത്തിന്റെ നഷ്ടം കണക്കാക്കുന്നു.
വരള്‍ച്ച രൂക്ഷമായതിനെ തുടര്‍ന്ന് ഇപ്പോള്‍ മൂന്ന് ജനറേറ്ററുകളുടെയും പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയാണ്. അഞ്ച് മെഗാവാട്ട് വീതം ഉത്പാദന ശേഷിയുള്ള മൂന്ന് ജനറേറ്ററുകളില്‍ പദ്ധതിയുടെ ഉദ്ഘാടനത്തിന് ശേഷം ഒരു ജനറേറ്റര്‍ തകരാറിലായതാണ് ബാരാപ്പോളില്‍ ഇത്രയേറെ ഉത്പാദന നഷ്ടം സംഭവിക്കാന്‍ ഇടയാക്കിയത്. ജനറേറ്ററുകള്‍ സ്ഥാപിച്ച കമ്പനിയുടെ അനാസ്ഥയായിരുന്നു ഇതിനിടയാക്കിയത്. കഴിഞ്ഞ ഡിസംബറോടെ തകരാര്‍ പരിഹരിക്കുമ്പോഴേക്കും വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ആവശ്യമായ ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം ഒഴുകിപ്പോയിരുന്നു.
ഈ വര്‍ഷത്തെ രൂക്ഷമായ വരള്‍ച്ചയും വേനല്‍ മഴയിലുണ്ടായ കുറവും പദ്ധതിലേക്ക് വെള്ളം ഒഴുകിയെത്തുന്നതില്‍ പ്രതിസന്ധി സൃഷ്ടിച്ചു. ഇത് വൈദ്യുതി ഉത്പാദനത്തിന്റെ തോത് 55 ശതമാനമാക്കി ചുരുക്കി. ജൂണ്‍ മുതല്‍ ഫെബ്രുവരി വരെയാണ് പദ്ധതിയില്‍ ഉത്പാദനം പ്രതീക്ഷിച്ചിരുന്നത്. ഉദ്ഘാടനം ചെയ്ത ആദ്യവര്‍ഷം തന്നെയുണ്ടായ തടസങ്ങള്‍ കേരളത്തിലെ ആദ്യത്തെ ട്രഞ്ച്‌വിയര്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ജല വൈദ്യുത പദ്ധതിക്ക് നഷ്ടം ഉണ്ടാക്കിയെങ്കിലും വരുംവര്‍ഷങ്ങളില്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ചു പൂര്‍ണതോതിലുള്ള ഉത്പാദനം ബാരാപ്പോളില്‍ സാധ്യമാവും എന്നാണു അധികൃതരുടെ നിഗമനം. ബാരാപ്പോള്‍ പദ്ധതിയുടെ കനാല്‍ ടോപ്പുകളില്‍ സ്ഥാപിച്ച സൗരോര്‍ജപാനലുകളില്‍ നിന്നു മൂന്നു മെഗാവാട്ടിന്റെ വൈദ്യുതി ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."