HOME
DETAILS

അന്‍വര്‍ എം.എല്‍.എയുടെ പാര്‍ക്കില്‍ കലക്ടറുടെ രഹസ്യ പരിശോധന

  
backup
February 04 2018 | 03:02 AM

%e0%b4%85%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%82-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b4%be-2


തിരുവമ്പാടി: പി.വി അന്‍വര്‍ എം.എല്‍.എയുടെ വാട്ടര്‍ തീം പാര്‍ക്കില്‍ കോഴിക്കോട് ജില്ലാ കലക്ടറുടെ രഹസ്യ പരിശോധന. ആരോപണവിധേയമായ കക്കാടംപൊയിലിലെ വാട്ടര്‍ തീം പാര്‍ക്കിലാണ് കോഴിക്കോട് ജില്ലാ കലക്ടര്‍ യു.വി ജോസ് പരിശോധന നടത്തിയത്. പാര്‍ക്കിന്റെ നിര്‍മാണത്തില്‍ ദുരന്തനിവാരണ അതോറിറ്റിയുടെ മാനദണ്ഡം ലംഘിച്ചെന്ന പരാതിയിലാണ് കലക്ടറുടെ രഹസ്യ സന്ദര്‍ശനമെന്നാണ് സൂചന.
നേരത്തെ തന്നെ കൈയേറ്റവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതിരോധത്തിലായിരുന്ന അന്‍വര്‍ പുതിയ കുരുക്കില്‍ കുടുങ്ങിയിരിക്കുകയാണ്. ഇന്നലെ രാവിലെ ആറോടെയാണ് കലക്ടര്‍ പരിശോധനയ്ക്കായി പാര്‍ക്കിലെത്തിയത്. സന്ദര്‍ശനം ഉദ്യോഗസ്ഥര്‍ മാത്രമേ അറിഞ്ഞിരുന്നുള്ളൂ. മാധ്യമങ്ങളെ ഒഴിവാക്കാനാണ് അതിരാവിലെ തെരെഞ്ഞെടുത്തതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
വിവരമറിഞ്ഞ് മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തിയപ്പോഴേക്കും കലക്ടറും സംഘവും പരിശോധന പൂര്‍ത്തിയാക്കി തിരിച്ചു പോകുകയും ചെയ്തു. പാര്‍ക്കിനെതിരേ നിരവധി പരാതികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കലക്ടറുടെ പരിശോധക്ക് ഏറെ പ്രസക്തിയുണ്ട്. ദുരന്ത നിവാരണ നിയമം അട്ടിമറിച്ചതുമായി ബന്ധപ്പെട്ട് ഒരു പരിശോധന പോലും നടത്താന്‍ നേരത്തെ ജില്ലാ ഭരണകൂടം തയാറായിരുന്നില്ല.
സ്ഥലം കൈയേറിയിട്ടുണ്ടോയെന്ന് റവന്യൂവകുപ്പിന്റെ അന്വേഷണത്തിന് റിപ്പോര്‍ട്ട് തേടിയതൊഴിച്ചാല്‍ ജില്ലാഭരണകൂടം നിഷ്‌ക്രിയമായ സമീപനമാണ് സ്വീകരിച്ചത്.രാഷ്ട്രീയ സമ്മര്‍ദത്തിന് കലക്ടര്‍ വഴിപ്പെട്ടതിനാലാണ് നടപടിയെടുക്കാത്തതെന്ന് ചൂണ്ടിക്കാട്ടി പരിസ്ഥിതി പ്രവര്‍ത്തകര്‍ വെള്ളിയാഴ്ച ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു.
സമുദ്രനിരപ്പില്‍നിന്ന് 2800 അടി ഉയരമുള്ള പാര്‍ക്കിരിക്കുന്ന പ്രദേശം ദുരന്തസാധ്യതാ മേഖലയായി സര്‍ക്കാര്‍ നിശ്ചയിച്ചതാണ്. അപകട സാധ്യതാ മേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന ഇവിടെ യാതൊരു നിര്‍മാണ പ്രവൃത്തിയും പാടില്ല.
ഇരുപത് ഡിഗ്രിയിലധികം ചരിവുള്ള പ്രദേശത്ത് മഴക്കുഴി പോലും പാടില്ലെന്നും ദുരന്ത നിവാരണ വകുപ്പിന്റെ നിര്‍ദേശമുണ്ട്. ഈ സ്ഥലത്ത് രണ്ടരലക്ഷത്തിലധികം ലിറ്റര്‍ വെള്ളമാണ് കെട്ടി നിര്‍ത്തിയിരിക്കുന്നത്.
ഡെപ്യൂട്ടി കലക്ടര്‍ കൃഷ്ണകുമാര്‍, തഹസില്‍ദാര്‍ മുഹമ്മദ് റഫീഖ്, കൂടരഞ്ഞി വില്ലേജ് ഓഫിസര്‍ യു. രാമചന്ദ്രന്‍ എന്നിവരും കലക്ടറോടൊപ്പമുണ്ടായിരുന്നു. പരിശോധനയുടെ അടിസ്ഥാനത്തില്‍ വിവിധ വകുപ്പുകളുടെ യോഗം വിളിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു.
അതേസമയം, കൃത്യമായ രേഖകളുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തനാനുമതി നല്‍കിയതെന്ന കൂടരഞ്ഞി പഞ്ചായത്തിന്റെ അവകാശവാദം തെറ്റാണെന്ന് കണ്ടെത്തിയിട്ടുമുണ്ട്. നിലമ്പൂര്‍ എം.എല്‍.എ കൂടിയായ പി.വി അന്‍വറിന്റെ നിയമലംഘനത്തിനെതിരേ കൂടരഞ്ഞി പഞ്ചായത്ത് ഭരിക്കുന്ന യു.ഡി.എഫിലെ പ്രധാന കക്ഷിയായ മുസ്‌ലിം ലീഗും സമരമുഖത്തിറങ്ങിയിരുന്നു. പഞ്ചായത്ത് ഭരണസമിതിയുടെ നയങ്ങള്‍ക്കെതിരേ കെ.പി.സി.സിയും രംഗത്ത് വന്നിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  22 minutes ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  24 minutes ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  an hour ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  an hour ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  an hour ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  2 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  2 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  3 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago