HOME
DETAILS

ഖാസി സി.എം ഉസ്താദ് കൊലപാതകം: മനുഷ്യാവകാശ സമ്മേളനം നാളെ

  
backup
February 13 2017 | 21:02 PM

%e0%b4%96%e0%b4%be%e0%b4%b8%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%89%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a6%e0%b5%8d-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%aa%e0%b4%be%e0%b4%a4-2

 

കാസര്‍കോട്: സമസ്ത കേന്ദ്ര മുശാവറ വൈസ് പ്രസിഡന്റും നിരവധി മഹല്ലുകളിലെ ഖാസിയുമായിരുന്ന ഖാസി സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതകം നടന്നിട്ട് നാളേക്ക് ഏഴുവര്‍ഷം പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ നീതി നിഷേധത്തിനെതിരേ മനുഷ്യാവകാശ സമ്മേളനം സംഘടിപ്പിക്കുമെന്നു എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നാളെ ഉച്ചക്ക് രണ്ടിന് കാസര്‍കോട് കോണ്‍ഫ്രന്‍സ് ഹാളില്‍ നടക്കുന്ന സമ്മേളനം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, ഖാസി ത്വാഖ അഹ്മ്മദ് മൗലവി, യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി, എം.എ ഖാസി മുസ്‌ലിയാര്‍, ഉമര്‍ ഫൈസി മുക്കം, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അഡ്വ. ത്വയ്യിബ് ഹുദവി, അഡ്വ. പൗരന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ഒരു സാധാരണ മനുഷ്യന്റെ ജീവന് നല്‍കുന്ന വിലപോലും സര്‍വരാലും അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന ചെമ്പരിക്ക ഖാസിയുടെ ജീവന് ഇവിടെത്തെ ഭരണ കൂടവും അന്വേഷണ ഏജന്‍സികളും നല്‍കുന്നില്ലെന്ന് നേതാക്കള്‍ ആരോപിച്ചു.
നിരവധി വിദ്യാഭ്യാസ സംഘടനകളും മനുഷ്യാവകാശ സംഘടനകളും പ്രവര്‍ത്തിക്കുന്ന കേരളക്കരയില്‍ ഖാസിയുടെ കാര്യത്തില്‍ കാണിക്കുന്ന മൗനം ലജ്ജകരമാണ്. മുഴുവന്‍ മക്കളോട് പോലും മൊഴിയെടുക്കാതെ സി.ബി.ഐ അന്വേഷണം അവസാനിപ്പിച്ചത് ചിലരുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ്. ഖാസി കേസ് വെറും ലാഘവത്തോട് കൂടിയാണ് സി.ബി.ഐ കൈകാര്യം ചെയ്തത്. ഒരു സ്പഷല്‍ ടീമിനെ നിയമിക്കണമെന്നാണ് ഖാസിയുടെ കുടുംബവും സംഘടനകളും ആക്ഷന്‍ കമ്മിറ്റിയും ആവശ്യപ്പെട്ടത്. സി.ജെ.എം കോടതി അതിന് ഉത്തരവ് ഇറക്കിയെങ്കിലും മറ്റു കേസുകള്‍ അന്വേഷിക്കുന്ന ടീമിന് ചുമതല നല്‍കി തല്‍ക്കാലം ഒഴിഞ്ഞു മാറുകയാണ് സി.ബി.ഐ ഡയറക്ടര്‍ ചെയ്തത്. നേരത്തെ ഉന്നയിച്ച ആവശ്യങ്ങളുമായി കുടുംബത്തോടൊപ്പം സംഘടനയും മുന്നോട്ട് പോകും. കേന്ദ്രമന്ത്രിമാരെ കാണാനും തീരുമാനിച്ചിട്ടുണ്ട്. സംഘടനയുടെ ഭാവികാര്യങ്ങള്‍ നാളെ ഉച്ചയ്ക്ക് രണ്ടിനു നടക്കുന്ന മനുഷ്യാവകാശ സമ്മേളനത്തില്‍ പ്രഖ്യാപിക്കുമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന, ജന.സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, ട്രഷറര്‍ സുഹൈര്‍ അസ്ഹരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  2 minutes ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  4 minutes ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  25 minutes ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  32 minutes ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  an hour ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  an hour ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  2 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  2 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  3 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago